/indian-express-malayalam/media/media_files/2025/01/10/anpv3kCptYsxQF08ERA4.jpg)
നരേന്ദ്ര മോദി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തും. ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമായി ഒന്നുമില്ലെന്നാണ് മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബാവൻകുലെ പറയുന്നത്. എന്നാൽ, ബിജെപിയും ആർഎസ്എസും തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ശ്രമമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പലരും നോക്കി കാണുന്നത്.
''മാധവ് നേത്രാലയ പ്രീമിയം സെന്റർ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ഈ ചടങ്ങിൽ മോഹൻ ഭഗവതുമൊത്ത് (ആർഎസ്എസ് മേധാവി) അദ്ദേഹം വേദി പങ്കിടും. ആർഎസ്‌എസ് ആസ്ഥാനമായ ഹെഡ്‌ഗേവാർ സ്മൃതി മന്ദിറും പ്രധാനമന്ത്രി സന്ദർശിക്കും. അതിനുശേഷം, ബി ആർ അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയിലേക്ക് അദ്ദേഹം പോകും,'' ബാവൻകുലെ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനും സംഘടനയുടെ രണ്ടാമത്തെ സർസംഘചാലക് എംഎസ് ഗോൾവാൾക്കറിന്റെയും സ്മാരകങ്ങളുണ്ട്. 2007 ൽ ഗോൾവാൾക്കറുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോൾ അടൽ ബിഹാരി വാജ്‌പേയി സ്മാരകങ്ങൾ സന്ദർശിച്ചിരുന്നു.
2012 സെപ്റ്റംബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി അവസാനമായി ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചത്. അന്തരിച്ച ആർഎസ്‌എസ് മേധാവി കെ.എസ്.സുദർശന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. 2013 ജൂലൈയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന സമയത്ത് ഒരു മീറ്റിങ്ങിനായി മോദി ആസ്ഥാനത്ത് വീണ്ടും എത്തി. പിന്നാലെ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ ഭൂരിപക്ഷം ലഭിക്കുകയും മോദി പ്രധാനമന്ത്രിയാകുകയും ചെയ്തു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയും ആർഎസ്എസും തമ്മിലുള്ള തർക്കങ്ങളാണ് മോദിയുടെ ഞായറാഴ്ചത്തെ സന്ദർശനത്തെ ശ്രദ്ധേയമാക്കുന്നത്. ആർഎസ്‌എസിന്റെ കൈപിടിക്കേണ്ട ആവശ്യം പാർട്ടിക്ക് ഇനി ഇല്ലെന്ന് ബിജെപി മേധാവി ജെ.പി.നഡ്ഡ ഇന്ത്യൻ എക്‌സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം, ആർഎസ്‌എസ് അകന്നതിന്റെ ഫലമായി വോട്ട് വിഹിതത്തിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടു. ആർഎസ്എസുമായുള്ള ഈ അകൽച്ച മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി.
ബിജെപി കാര്യങ്ങളിൽ സംഘടന ഇടപെടുന്നില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആർഎസ്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. "അവർ ഞങ്ങളുടെ ഉപദേശം തേടുകയാണെങ്കിൽ, അത് അവർക്ക് നൽകും. ചിലപ്പോൾ അത് സ്വീകരിക്കപ്പെടും, ചിലപ്പോൾ സ്വീകരിക്കപ്പെടില്ല," അദ്ദേഹം പറഞ്ഞു.
Read More
- ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു; മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങൾ
- മ്യാൻമാറിനെയും തായ്ലന്ഡിനെയും വിറപ്പിച്ച് ഭൂചലനം; 144 മരണം, 732 പേർക്ക് പരുക്ക്
- മ്യാൻമറിൽ വൻ ഭൂചലനം; ബാങ്കോക്കിലടക്കം നാശനഷ്ടം
- വീട്ടിലെ ട്രോളി ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.