/indian-express-malayalam/media/media_files/2025/03/30/bp8mfohWN9B9zM2Kv1w3.jpg)
മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിന് സഹായകമായി ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ ആരംഭിച്ചു
ന്യൂഡൽഹി: മ്യാൻമറിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,644 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായകമായി ഇന്ത്യ ശനിയാഴ്ച ഓപ്പറേഷൻ ബ്രഹ്മ ആരംഭിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി130ജെ സൈനിക വിമാനത്തിൽ 15 ടൺ സഹായ സാമഗ്രികളുടെ ആദ്യ ബാച്ച് എത്തിച്ചു.
പുതപ്പുകൾ ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, സിറിഞ്ചുകൾ അടക്കമുള്ള വസ്തുക്കളാണ് വ്യോമസേനാ വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചത്. 40 ടൺ സഹായ സാമഗ്രികളുമായി രണ്ട് ഇന്ത്യൻ നാവികസേനാ കപ്പലുകൾ യാങ്കോൺ തുറമുഖത്തേക്ക് യാത്രതിരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 80 അംഗ സംഘത്തെ മ്യാൻമാറിന്റെ തലസ്ഥാനമായ നയ് പൈ താവിലേക്ക് വിമാനമാർഗം എത്തിച്ചിട്ടുണ്ട്. 118 അംഗങ്ങളും അറുപത് പാരാ-ഫീൽഡ് ആംബുലൻസുകളും ഉൾപ്പെടുന്ന ഒരു ഫീൽഡ് ആശുപത്രി ഇന്ത്യ ഉടൻ തന്നെ ആഗ്രയിൽ നിന്ന് അയയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
#OperationBrahma
— Dr. S. Jaishankar (@DrSJaishankar) March 29, 2025
A 118-member Indian Army Field Hospital unit is en route to Mandalay from Agra.
The team will assist in providing first aid and emergency medical services to the people of Myanmar.
🇮🇳 🇲🇲 pic.twitter.com/ULMp19KjEf
മ്യാൻമറിലെ സൈനിക നേതൃത്വത്തിലുള്ള സർക്കാരിന്റെ തലവനായ സീനിയർ ജനറൽ മിൻ ഓങ് ഹെയ്‌ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. അടുത്ത സുഹൃത്തും അയൽക്കാരനും എന്ന നിലയിൽ, ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ മ്യാൻമർ ജനതയ്‌ക്കൊപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50 നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം ഒട്ടേറെ നാശം വിതച്ചത്. മ്യാന്‍മാറിനൊപ്പം തായ്‌ലാൻഡിലും ഭൂകമ്പം വലിയ നാശം വിതച്ചു.
Read More
- പ്രധാനമന്ത്രി മോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; സന്ദർശനത്തിന് ഇത്രയധികം പ്രാധാന്യം എന്തുകൊണ്ട്?
- വീട്ടിലെ ട്രോളി ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
- ഇന്ത്യയിലെ ഏറ്റവും പ്രബലരായ വ്യക്തികൾ? IE100 ലിസ്റ്റ് ഇവിടെ കാണാം
- പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.