/indian-express-malayalam/media/media_files/2025/03/19/8izb9TkGavvPNU134vqX.jpg)
സുനിത വില്യംസ്
ന്യൂയോര്‍ക്ക്: ഹിമാലയം, വന്‍ നഗരങ്ങള്‍, ചെറുപട്ടണങ്ങള്‍.ബഹികാശത്ത് നിന്ന് കാണുന്ന ഇന്ത്യ അതീവ സുന്ദരമെന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസങ്ങള്‍ തങ്ങി തിരികെ ഭൂമിയിലെത്തിയതിന് ശേഷം തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുനിത വില്യംസ് ഇന്ത്യയെ കുറിച്ച് പ്രതികരിച്ചത്.
"ഇന്ത്യ അതിസുന്ദരമാണ്, ഒരോ തവണ ഹിമാലയത്തിന് മുകളിലൂടെ കടന്നുപോകുമ്പോള്‍ തന്റെ സഹയാത്രികന്‍ ബുച്ച് വില്‍മോര്‍ മനോഹരങ്ങളാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. വര്‍ണങ്ങളുടെ മായിക ലോകമാണ് ഇന്ത്യ. കിഴക്കുനിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗുജറാത്ത് തീരം ആദ്യം ദൃശ്യമാകും. മത്സ്യബന്ധന ബോട്ടുകള്‍ ഒരു പടപോലെ തിരങ്ങളിലുണ്ടാകും. ഇന്ത്യയ്ക്ക് മുകളിലുള്ള രാത്രിയും പകലും അവിസ്മരണീയമാണ്. വന്‍കിട നഗരങ്ങളില്‍ നിന്നും പ്രകാശം ചെറുതായി ഗ്രാമങ്ങളിലേക്ക് നീങ്ങും. ഹിമാലയത്തില്‍ നിന്നും താഴേയ്ക്കുള്ള ഭാഗങ്ങളും അതി സുന്ദരമാണ്."- സുനിത വില്യംസ് വിവരിക്കുന്നു.
തന്റെ പിതാവിന്റെ നാടാണ് ഇന്ത്യ, വീണ്ടും ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു, ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും സുനിത വില്യംസ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്കുള്ള യാത്രയില്‍ ബഹിരാകാശ സഹയാത്രികരെ കൂടെ കൂട്ടുമോ എന്ന ബുച്ച് വില്‍മോറിന്റെ ചോദ്യവും ഏറെ ശ്രദ്ധേയമായി. തീര്‍ച്ചയായും നിങ്ങള്‍ക്കും കൂടെ വരാം, നിങ്ങള്‍ക്കെല്ലാവര്‍ക്കും എരിവുള്ള ഭക്ഷണം നല്‍കാം, നല്ലതായിരിക്കും. എന്നായിരുന്നു സുനിത വില്യംസിന്റെ മറുപടി.
"india is amazing." More from Suni in this clip: pic.twitter.com/M2ajvyAen9
— NASA (@NASA) March 31, 2025
ഗുജറാത്ത് സ്വദേശിയായ ദീപക് പാണ്ഡ്യയാണ് വില്യംസിന്റെ പിതാവ്. 1958-ല്‍ യുഎസിലെത്തിയ അദ്ദേഹം ഒഹായോയിലെ ക്ലീവ്ലാന്‍ഡില്‍ മെഡിസിനില്‍ ഇന്റേണ്‍ഷിപ്പും റെസിഡന്‍സി പരിശീലനവും നേടിയിരുന്നു. ദീപക്, ഉര്‍സുലിന്‍ ബോണി പാണ്ഡ്യ എന്നിവരുടെ മകളായി ഒഹായോയിലായിരുന്നു സുനിത വില്യംസിന്റെ ജനനം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.