/indian-express-malayalam/media/media_files/2025/03/30/lLT5dui5un1g9gACWjJa.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി: ദ്വീപരാഷ്ട്രമായ ടോംഗയിൽ ശക്തമായ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ)അറിയിച്ചു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 16 കിലോമീറ്റർ (10 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് GFZ പറഞ്ഞു.
റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നായിരുന്നു ആദ്യ പ്രവചനം. ഭൂചലനത്തെത്തുടര്‍ന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിങ് സിസ്റ്റം അറിയിച്ചു.
170-ലധികം ദക്ഷിണ പസഫിക് ദ്വീപുകൾ ഉൾക്കൊള്ളുന്ന പോളിനേഷ്യൻ രാജ്യമാണ് ടോംഗ. ഇവയില്‍ പലതും ജനവാസമില്ലാത്തവയാണ്. അതേസമയം, മ്യാൻമറിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,600 കടന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിവരം. മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായകമായി ഇന്ത്യ ശനിയാഴ്ച ഓപ്പറേഷൻ ബ്രഹ്മ ആരംഭിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50 നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ പറയുന്നത്. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം ഒട്ടേറെ നാശം വിതച്ചത്. മ്യാന്‍മാറിനൊപ്പം തായ്‌ലാൻഡിലും ഭൂകമ്പം വലിയ നാശം വിതച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.