scorecardresearch

വഖഫ് ബില്‍ ലോക്സഭയില്‍; നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ, എതിർപ്പുമായി പ്രതിപക്ഷം

ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യാസഖ്യം നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്

ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യാസഖ്യം നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്

author-image
WebDesk
New Update
Lok Sabha

ഫയൽ ചിത്രം

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിന്റെ അവതരണം ലോക്സഭയിൽ തുടങ്ങി. ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബിൽ അവതരിപ്പിക്കുന്നത്. ബിൽ അവതരണത്തിനു പിന്നാലെ 8 മണിക്കൂർ ചർച്ച നടക്കും. ചര്‍ച്ചയ്ക്ക് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു മറുപടി പറയും. ബിൽ അവതരണത്തിൽ എതിർപ്പുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.

Advertisment

നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് ബിൽ അവതരിപ്പിക്കുന്ന വിവരം അറിയിച്ചത്. ബില്ലിലെ ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഭേദഗതിക്ക് സമയം നൽകിയിരുന്നുവെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. 

പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബിൽ ജെപിസിക്ക് വിട്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. ജെപിസി നിർദേശങ്ങൾ അനുസരിച്ചുള്ള ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിസഭ അംഗീകരിച്ച പുതിയ ബില്ലാണ് അവതരിപ്പിക്കാൻ പോകുന്നത്. ബിൽ നിയമപരമെന്നും അമിത് ഷാ പറഞ്ഞു.

ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യാസഖ്യം നേതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നു. എൻഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും ടിഡിപിയും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിൽ പാർലമെന്റിലെത്തുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറഞ്ഞിരുന്നത്. മധുരയിൽ പാർട്ടി കോൺ​​ഗ്രസ് നടക്കുന്നതിനാവൽ വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല.

Advertisment

നേരത്തെ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)യുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടർന്ന് എൻഡിഎ അംഗങ്ങൾ നിർദേശിച്ച 14 മാറ്റങ്ങൾ ജെപിസി അംഗീകരിച്ചിരുന്നു. ഭരണപക്ഷ എംപിമാരുടെ നിർദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് ഇന്ന് പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. ചർച്ചയ്ക്കുശേഷം ബിൽ പാസാക്കും. പ്രതിപക്ഷം എതിർത്താലും ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്കയില്ല.

വഖഫ് സ്വത്തിൽ അവകാശം ഉന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. 5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Read More

Loksabha Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: