scorecardresearch

Waqf Amendment Bill: വഖഫ് ബിൽ പാസായി; 8.8 ലക്ഷം സ്വത്തുക്കളിൽ 73,000-ത്തിലധികവും തർക്കത്തിൽ

Waqf Bill Passed 2025: പഞ്ചാബ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തർക്കമുള്ള വഖഫ് സ്വത്തുക്കൾ

Waqf Bill Passed 2025: പഞ്ചാബ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തർക്കമുള്ള വഖഫ് സ്വത്തുക്കൾ

author-image
WebDesk
New Update
Waqf Bill Passed

ഫയൽ ഫൊട്ടോ

Waqf Amendment Bill Passed: ഡൽഹി: ലോക്‌സഭയിലും രാജ്യസഭയിലും മികച്ച ഭൂരിപക്ഷത്തോടെയാണ് പാർലമെന്റ് വഖഫ് (ഭേദഗതി) ബിൽ പാസാക്കിയത്. രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടാൽ നിയമമാകും. ന്യൂനപക്ഷകാര്യ മന്ത്രാലയം സമാഹരിച്ച കണക്ക് അനുസരിച്ച്, 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള മൊത്തം 8.8 ലക്ഷം വഖഫ് സ്വത്തുക്കളിൽ 73,000 ത്തിലധികവും തർക്കത്തിലാണ്. ബില്ലിനു കീഴിലുള്ള പുതിയ വ്യവസ്ഥകൾ ഇവയെ ബാധിച്ചേക്കാം.

Advertisment

ഇസ്ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന സ്വകാര്യ സ്വത്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. സ്വത്തിന്റെ ഗുണഭോക്താക്കൾ വ്യത്യസ്തരാകാമെങ്കിലും, സ്വത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിന്റേതായാണ് കണക്കാക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ പക്കലുള്ള വഖഫ് അസറ്റ്സ് മാനേജ്മെന്റ് സിസ്റ്റം ഓഫ് ഇന്ത്യ ഡാറ്റാബേസിൽ, എല്ലാ വഖഫ് സ്വത്തുക്കളുടെയും, അവയുടെ തരങ്ങളുടെയും, നടത്തിപ്പിന്റെയും, നിലവിലെ അവസ്ഥയുടെയും രേഖകൾ സൂക്ഷിക്കുന്നു. ഈ വിവരങ്ങൾ അനുസരിച്ച്, രാജ്യത്ത് 8.8 ലക്ഷം വഖഫ് സ്വത്തുക്കളുണ്ട്.  ഉത്തർപ്രദേശിലെ സുന്നി, ഷിയ ബോർഡുകളിലായാണ് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഉള്ളത്. 2.4 ലക്ഷം വഖഫ് സ്വത്തുക്കളാണ് ഉത്തർപ്രദേശിലുള്ളത്.

യുപിയ്ക്ക് ശേഷം, പശ്ചിമ ബംഗാൾ (80,480), പഞ്ചാബ് (75,511), തമിഴ്‌നാട് (66,092), കർണാടക (65,242) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഉള്ളത്. യുപിക്ക് പുറമെ പ്രത്യേക സുന്നി, ഷിയ ബോർഡുകൾ ഉള്ള ഏക സംസ്ഥാനം ബീഹാറാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത വഖഫ് ബോർഡുകൾ നിലവിലുണ്ട്.

Advertisment

ആകെ വഖഫ് സ്വത്തുക്കളുടെ മൂന്നിൽ രണ്ടു ഭാഗവും ശ്മശാനങ്ങളും കൃഷിഭൂമിയും പള്ളികളും കടകളും വീടുകളുമാണ്. ഇതിൽ 17.3% വഖഫ് സ്വത്തുക്കളും ശ്മശാനങ്ങളാണ്. 16, 14 ശതമാനം കാർഷിക ഭൂമിയും പള്ളികളുമാണ്. പഞ്ചാബ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ തർക്കമുള്ള സ്വത്തുക്കൾ ഉള്ളത്.

പഞ്ചാബിലെ 75,511 വഖഫ് സ്വത്തുക്കളിൽ 56.5% തർക്കമുള്ളവയാണ്, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ യുപിയിലാണെങ്കിലും, 3,044 എണ്ണം മാത്രമാണ് ഇവിടെ തർക്കത്തിലുള്ളത്. പഞ്ചാബിന് ശേഷം ഏറ്റവും കൂടുതൽ തർക്കമുള്ള വഖഫ് സ്വത്തുക്കൾ പശ്ചിമ ബംഗാളിലാണ്.

Read More

Bill Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: