/indian-express-malayalam/media/media_files/2025/04/04/ObHtGaykqoTVDm9BzkT3.jpg)
രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ
Waqf Amendment Bill in Rajya Sabha: ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഉടൻ അയ്ക്കും. രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടാൽ നിയമമാകും. നേരത്തെ രാജ്യസഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ 128 പേർ അനുകൂലമായി വോട്ടുചെയ്തു. 95പേർ ബില്ലിനെതിരായ വോട്ടുചെയ്തു. മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളി.
വഖഫ് നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ പാസായിരുന്നു.232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്‌സഭ കടന്നത്. ലോക്സഭയിലും മണിക്കൂറുകൾ ചർച്ച നീണ്ടു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി.
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു.
ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്ക്കെതിരെ ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.ബില്ലിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. അതേ സമയം ബില്ലിനെ അനുകൂലിച്ച് ക്രൈസ്തവ സംഘടനകൾ രംഗത്തെത്തി.
Read More
- Waqf Amendment Bill: വഖഫ് ബിൽ;ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ മാണി:കോടതിയിൽ നേരിടുമെന്ന് മുസ്ലീം ലീഗ്
- Waqf Amendment Bill: ലോക്‌സഭ കടന്ന് വഖഫ് ഭേദഗതി ബിൽ: ഇന്ന് ബിൽ രാജ്യസഭയിൽ
- Waqf Amendment Bill: വഖഫ് നിയമഭേദഗതി ഇസ്ലാം വിരുദ്ധമല്ല,ലക്ഷ്യം അഴിമതി അവസാനിപ്പിക്കൽ:അമിത് ഷാ
- വഖഫ് ബില്‍ ലോക്സഭയില്‍; നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ, എതിർപ്പുമായി പ്രതിപക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us