scorecardresearch

Waqf Amendment Bill: വഖഫ് ഭേദഗതി നിയമം; മണിപ്പൂരിൽ പ്രതിഷേധം ശക്തം

Waqf Amendment Bill: വഖഫ് ബില്ലിനെ പിന്തുണച്ച ബിജെപി നേതാവിൻറെ വീടിന് തീയിട്ട സംഭവം വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മണപ്പൂരിൽ അരങ്ങേറിയത്

Waqf Amendment Bill: വഖഫ് ബില്ലിനെ പിന്തുണച്ച ബിജെപി നേതാവിൻറെ വീടിന് തീയിട്ട സംഭവം വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മണപ്പൂരിൽ അരങ്ങേറിയത്

author-image
WebDesk
New Update
waqf protest

വഖഫ് ഭേദഗതി നിയമം; മണിപ്പൂരിൽ പ്രതിഷേധം ശക്തം

Waqf Amendment Bill: ഇംഫാൽ:വഖഫ് ഭേദഗതി നിയമത്തിനെതിരായി മണിപ്പൂരിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം  ഇംഫാൽ ഈസ്റ്റ്, തൗബൽ, ബിഷ്ണുപൂർ ജില്ലകളിൽ മെയ്തി പങ്കൽ ഗ്രൂപ്പുകൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത പട്ടണത്തിൽ നടന്ന മറ്റൊരു പ്രതിഷേധ പ്രകടനത്തിൽ അയ്യായിരത്തിലധികം ആളുകൾ പങ്കെടുത്തു. 

Advertisment

സംസ്ഥാനതലസ്ഥാനമായി ഇംഫാലിൻറെ കിഴക്കൻ മേഖലകളിലും പ്രതിഷേധം ശക്തമാണ്. വഖഫ് ഭേദഗതി 2023 മുതൽ വംശീയ സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 

നേരത്തെ വഖഫ് ബില്ലിനെ പിന്തുണച്ച ബി.ജെ.പി. നേതാവിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടിരുന്നു. മണിപ്പൂർ തൗബൽ ജില്ലയിൽ താമസിക്കുന്ന ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് അസ്‌കർ അലി മക്കാക്മയുമിന്റെ വീടിനാണ് ഒരുകൂട്ടം ആളുകൾ തീയിട്ടത്.ഇതിനുപിന്നാലെ വഖഫ് നിയമഭേദഗതിയെ വിമർശിച്ച് ഇദ്ദേഹം സാമൂഹിക മാധ്യമത്തിൽ രംഗത്തെത്തിയിരുന്നു. 

അതേസമയം, ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി വഖഫ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. സംസ്ഥാനത്ത് എൻഡിഎ മുന്നണിയിലെ ഘടകകക്ഷിയാണ് എൻ.പി.പി. കൂടിയാലോചനകൾ ഇല്ലാതെയാണ് വഖഫ് ബിൽ പാസാക്കിയതെന്ന് എൻ.പി.പി.നേതാവ്  ഷെയ്ഖ് നൂറുൽ ഹസ്സൻ പറഞ്ഞു. വഖഫ് ഭേദഗതി നിയമം അന്യായവും മുസ്ലീം സമൂഹത്തിൻറെ വികാരങ്ങളെ മാനിക്കാതെയുമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

Read More

Protest Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: