/indian-express-malayalam/media/media_files/2025/04/14/pffouip9rrn7ZLZ97IYS.jpg)
പശ്ചിമ ബംഗാളിൽ കേന്ദ്രസേനയെ വിന്യസിച്ചപ്പോൾ (എക്സ്പ്രസ് ഫൊട്ടൊ)
Protest against Waqf in West Bengal: കൊൽക്കത്ത: വഖഫ് ഭേദഗതിക്കെതിരെ പശ്ചിമബംഗാളിൽ തുടരുന്ന സംഘർഷത്തിൽ 200 പേരെ അറസ്റ്റ് ചെയ്തു. മുർഷിദബാദ് ജില്ലയിലാണ് സംഘർഷം രൂക്ഷമായത്. മുർഷിദബാദിൽ കഴിഞ്ഞ ദിവസമുണ്ടായ കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൂടുതൽ സംഘർഷ സാധ്യത കണിക്കിലെടുത്ത് പ്രദേശത്ത് അർധ സൈനീക വിഭാഗത്തിനെ നിയോഗിച്ചിട്ടുണ്ട്. പോലീസും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് നിലവിൽ ശ്രദ്ധ നൽകുന്നതെന്ന് സംസ്ഥാന പോലീസ്് മേധാവി വ്യക്തമാക്കി. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ത്രിപുരയിലും സംഘർഷമുണ്ടായി. ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു.
അതേസമയം, വഖഫ് നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി മുസ്ലീം പുരോഹിതൻമാരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.
16 ന് കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് മുഖ്യമന്ത്രി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Read More
- Waqf Amendment Bill: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം; ബംഗാളിൽ സ്ഥിതി ഗുരുതരം, കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും
- Waqf Amendment Bill: വഖഫ് ഭേദഗതി; പശ്ചിമബംഗാളിൽ വൻ സംഘർഷം, മൂന്ന് മരണം
- Waqf Amendment Bill: വഖഫ് ഭേദഗതി നിയമം; മണിപ്പൂരിൽ പ്രതിഷേധം ശക്തം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു; ബിജെപി നേതാവിന്റെ വീടിന് തീയിട്ടു
- Waqf Amendment Bill: വഖഫ് നിയമഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; യു.പി.യിൽ 24 പേർക്ക് രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടാൻ നോട്ടീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.