/indian-express-malayalam/media/media_files/2025/04/16/XOyC20BESU1OfPi5xrrG.jpg)
പശ്ചിമ ബംഗാളിൽ വഖഫ് നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധം
Waqf Amendment Act: ഡൽഹി: മുസ്ലീങ്ങളെ ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാൻ സർക്കാർ അനുവദിക്കുമോ എന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി നാളെയും തുടരും.
വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളെ കോടതി അപലപിച്ചു. അത്യന്തം അസ്വസ്ഥത ഉളവാക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
വഖഫ് സ്വത്തുക്കളുടെ നിലവിലെ സ്ഥിതി തുടരണമെന്നും ഡീനോട്ടിഫൈ ചെയ്യരുതെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 10 ഹർജികൾ സുപ്രീം കോടതിയിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, എഎപി നേതാവ് അമാനത്തുള്ള ഖാൻ, അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, അർഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഞ്ജും കദാരി, തയ്യാബ് ഖാൻ സൽമാനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസ്ലുറഹീം, ആർജെഡി നേതാവ് മനോജ് കുമാർ ഝാ എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.
ടിഎംസി എംപി മഹുവ മൊയ്ത്ര, സമാജ്‌വാദി പാർട്ടി നേതാവ് സിയാ-ഉർ-റഹ്മാൻ ബാർക്ക് എന്നിവർ സമർപ്പിച്ച പുതിയ ഹർജികളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭേദഗതി എതിർത്ത് നിരവധി ഹർജികൾ സമർപ്പിക്കപ്പെട്ടതിനു പിന്നാലെ, ബിജെപി ഭരിക്കുന്ന ആറു സംസ്ഥാനങ്ങൾ നിയമത്തിന്റെ ഭരണഘടനാ സാധുതയെ പിന്തുണയ്ക്കാൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളാണ് വഖഫ് നിയമം റദ്ദാക്കിയാൽ ഉണ്ടാകാവുന്ന നിയമപരമായ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടി കോടതിയിൽ പ്രത്യേക ഹർജികൾ സമർപ്പിച്ചത്. ഭേദഗതി പ്രകാരം വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെന്റിൽ അടിയന്തര പരിഷ്‌കാരം ആവശ്യമാണെന്ന് ഹരിയാന വീണ്ടും വാദം ഉയർത്തി.
Read More
- Waqf Amendment Bill: പശ്ചിമബംഗാളിലെ കലാപത്തിന് പിന്നിൽ സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണമെന്ന് പോലീസ്
- Waqf Amendment Bill: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം;കലാപഭൂമിയായി പശ്ചിമബംഗാൾ, ഗ്രാമങ്ങളിൽ കൂട്ടപലായനം
- Waqf Amendment Bill: വഖ്ഫ് നിയമ ഭേദഗതി; ബംഗാളിലെ സൗത്ത് 24 പർഗാനയിലും സംഘർഷം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിക്കെതിരായ ബംഗാളിലെ പ്രതിഷേധം; 200 പേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.