/indian-express-malayalam/media/media_files/uploads/2017/09/modiOut.jpg)
നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച സൗദി അറേബ്യ സന്ദർശിക്കും. ഏപ്രിൽ 22, 23 തീയതികളിലാണ് മോദിയുടെ സൗജി സന്ദർശനം. മൂന്നാം തവണ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. 2014 ൽ ആദ്യമായി അധികാരമേറ്റതിനുശേഷം 2016 ലും 2019 ലും എന്നിങ്ങനെ രണ്ടുതവണ മോദി സൗദി അറേഖ്യ സന്ദർശിച്ചിട്ടുണ്ട്.
വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം, ഐഎംഇഇസി (ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി) പുനരുജ്ജീവിപ്പിക്കൽ, പ്രതിരോധ പങ്കാളിത്തം എന്നിവ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയങ്ങളാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മേയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. രണ്ടാം ടേമിലെ ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്.
സൗദി അറേബ്യ ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയാണ്. 2016 ഏപ്രിലിൽ മോദിയുടെ റിയാദ് സന്ദർശനം രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ കാര്യങ്ങളിൽ സഹകരണത്തിന് കാരണമായി. 2019 ഫെബ്രുവരിയിൽ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനം കൂടുതൽ മേഖലയിൽ സഹകരണങ്ങൾക്ക് ഇടയാക്കി. സൗദിയിലെത്തുന്ന മോദി ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ജിദ്ദയില്‍ അഭിസംബോധന ചെയ്യുമെന്നും സൂചനയുണ്ട്.
Read More
- സാങ്കേതിക സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തി മസ്കുമായി വീണ്ടും ചർച്ച നടത്തി പ്രധാനമന്ത്രി
- മുർഷിദാബാദ് കലാപം; എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
- Waqf Amendment: വഖഫ് ഭേദഗതി; തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി; മറുപടി നൽകാൻ കേന്ദ്രത്തിന് 7 ദിവസം സമയം
- വഖഫ് നിയമഭേദഗതി; മുസ്ലീം ജനവിഭാഗത്തിനിടയിൽ പ്രചാരണവുമായി ബി.ജെ.പി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.