/indian-express-malayalam/media/media_files/2025/04/19/BmH60TsR7sq49eqCR5Se.jpg)
സിക്ര
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സീലംപൂരിൽ നടന്ന 17 വയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് 'ലേഡി ഡോണ്‍' എന്നറിയപ്പെടുന്ന സിക്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വയസുള്ള കുട്ടിയുടെ അമ്മയും ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന 22 കാരിയായ സിക്ര മസ്താൻ സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.
കവർച്ച കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന ഷൊയ്ബ് മസ്താനാണ് സംഘത്തിന്റെ ലീഡറെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ''സോഷ്യൽ മീഡിയയിൽ തോക്ക് ഉപയോഗിക്കുന്ന റീലുകൾ പോസ്റ്റ് ചെയ്തതിന് സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധ തോക്ക് കാണിച്ച കേസിൽ 10 ദിവസം മുമ്പ് സിക്രയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 'ഷേർ കി ഷെർണി' എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് അവർ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്," ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപാതകം നടക്കുന്നതിന് 15 ദിവസം മുൻപാണ് സിക്ര ജയിലിൽനിന്ന് പുറത്തിറക്കിയത്. കൊല്ലപ്പെട്ട കുട്ടിയുടെ സമുദായവുമായി സിക്രയുടെ സംഘത്തിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏപ്രിൽ 17 നാണ് 17 കാരനായ കുനാൽ കൊല്ലപ്പെടുന്നത്. കടയിൽനിന്ന് പാൽ വാങ്ങി മടങ്ങിവരുന്ന വഴി അഞ്ചംഗ സംഘം കുനാലിനെ ആക്രമിക്കുകയായിരുന്നു. കുനാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Read More
- പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്ക്; സന്ദർശനം അടുത്തയാഴ്ച
- സാങ്കേതിക സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തി മസ്കുമായി വീണ്ടും ചർച്ച നടത്തി പ്രധാനമന്ത്രി
- മുർഷിദാബാദ് കലാപം; എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
- Waqf Amendment: വഖഫ് ഭേദഗതി; തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി; മറുപടി നൽകാൻ കേന്ദ്രത്തിന് 7 ദിവസം സമയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.