scorecardresearch

ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ബംഗ്ലാദേശ് ഹിന്ദു ന്യൂനപക്ഷ നേതാവ് ഭാബേഷ് ചന്ദ്രയെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്

ബംഗ്ലാദേശ് ഹിന്ദു ന്യൂനപക്ഷ നേതാവ് ഭാബേഷ് ചന്ദ്രയെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്

author-image
WebDesk
New Update
Banglasesh, killing of a Hindu leader in Bangladesh

പ്രതീകാത്മക ചിത്രം

ഡൽഹി: ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ വിമർശിച്ച് ഇന്ത്യ. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Advertisment

ബംഗ്ലാദേശ് ഹിന്ദു ന്യൂനപക്ഷ നേതാവ് ഭാബേഷ് ചന്ദ്ര റോയിയെ ആണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഭാബേഷിന്റെ കൊലപാതകം ഹിന്ദു ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്ന മാതൃക എന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.

മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ രാജ്യത്ത് ശിക്ഷാനടപടികളില്ലാതെ വിഹരിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിൽ പങ്കുവച്ച പ്രസ്താവനയിൽ പറഞ്ഞു. 'സംഭവത്തെ ഇന്ത്യ അപലപിക്കുന്നു. ഒഴിവുകഴിവുകൾ കണ്ടെത്താതെയും വേർതിരിവുകൾ കാണിക്കാതെയും ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇടക്കാല സർക്കാർ നിറവേറ്റണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്തിന്റെ ബിരാൽ യൂണിറ്റ് വൈസ് പ്രസിഡന്റും പ്രദേശത്തെ പ്രമുഖ ഹിന്ദു നേതാവുമായിരുന്നു കൊല്ലപ്പെട്ട ഭാബേഷ് ചന്ദ്ര റോയ്. 58 കാരനായ ഭാബേഷിനെ കഴിഞ്ഞയാഴ്ചയാണ് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ദിവസം വൈകുന്നേരം ഭാബേഷ് വീട്ടിലുണ്ടെന്ന് സ്ഥിരീകരിക്കാൻ അദ്ദേഹത്തിന്റെ ഫേണിലേക്ക് ഒരു കോൾ വന്നതായി ഭാര്യ ശാന്തന ഡെയ്‌ലി സ്റ്റാർ പത്രത്തോട് പറഞ്ഞു. അരമണിക്കൂറിനു ശേഷം, നാലുപേർ വീട്ടിലെത്തി  തട്ടിക്കൊണ്ടുപോവുകയായിരുന്നു.

Advertisment

നർബാരി എന്ന ഗ്രാമത്തിലെത്തിച്ച ഭാബേഷിനെ അക്രമികൾ ക്രൂരമായി മർദ്ദിച്ച് അവശനാക്കി. അബോധാവസ്ഥയിലായ ഭാബേഷിനെ അക്രമികൾ പിന്നീട് ആദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Read More

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: