scorecardresearch

JD Vance India Visit: ജെ.ഡി വാൻസിനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ വസതിയിൽ ഊഷ്മള സ്വീകരണം

രാവിലെ 9.45ഓടെ ഡൽഹിയിലെ പാലം വിമാനത്താവളത്തിലിറങ്ങിയ വാൻസിനേയും കുടുംബത്തേയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സ്വീകരിച്ചു

രാവിലെ 9.45ഓടെ ഡൽഹിയിലെ പാലം വിമാനത്താവളത്തിലിറങ്ങിയ വാൻസിനേയും കുടുംബത്തേയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സ്വീകരിച്ചു

author-image
WebDesk
New Update
jd warnes

ജെ.ഡി വാൻസിനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ വസതിയിൽ ഊഷ്മള സ്വീകരണം

JD Vance india Visit : ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും തമ്മിലുള്ള ഉഭയകക്ഷി ചർച്ച തുടങ്ങി. വ്യാപാര കരാറും പ്രതിരോധ രംഗത്തെയുൾപ്പെടെ സഹകരണവും ചർച്ചയാവും. ഏതാണ്ട് ഏഴുമണിയോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വാൻസിനും കുടുംബത്തിനും പ്രധാനമന്ത്രി വിരുന്നും ഒരുക്കിയിട്ടുണ്ട്.

Advertisment

തന്റെ വസതിയിലെത്തിയ ജെ ഡി വാൻസിനും ഉഷ വാൻസിനും കുഞ്ഞുങ്ങൾക്കും ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രി നൽകിയത്. ഉഷ വാൻസുമായും പ്രധാനമന്ത്രി സംസാരിച്ചു. കുട്ടികളെ ഓമനിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മൂന്ന് പേർക്കും മയിൽപീലികൾ പ്രധാനമന്ത്രി സമ്മാനിക്കുകയും ചെയ്തു.

Advertisment

രാവിലെ 9.45ഓടെ ഡൽഹിയിലെ പാലം വിമാനത്താവളത്തിലിറങ്ങിയ വാൻസിനേയും കുടുംബത്തേയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സ്വീകരിച്ചു. ട്രൈ സർവീസസ് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യ യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആദരവറിയിച്ചു. 

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കാനും ഫെബ്രുവരി 13ൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച ആലോചനകൾക്കുമാണ് വാൻഡ് ഇന്ത്യയിലെത്തിയിരിക്കുന്നത്. കൂടാതെ വിവിധ മേഖലകളിൽ യുഎസ്- അമേരിക്ക ബന്ധത്തിന്റെ പുരോഗതിയും വാൻസും സംഘവും വിലയിരുത്തും. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട ആഗോള ആശങ്കകളുടെ കൂടി പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം.

Read More

pm modi Us Vice President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: