scorecardresearch

'എന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ കഴിയുന്നില്ല': രാംദേവിന്റെ വിദ്വേഷ പരാമർശത്തിനെതിരെ ഹൈക്കോടതി

പതഞ്ജലിക്കെതിരെ ഹംദാർദ് കമ്പനിയാണ് കോടതിയെ സമീപിച്ചത്

പതഞ്ജലിക്കെതിരെ ഹംദാർദ് കമ്പനിയാണ് കോടതിയെ സമീപിച്ചത്

author-image
WebDesk
New Update
Supreme Court | baba Ramdev

ബാബ രാംദേവ്

ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ 'സർബത് ജിഹാദ്' പരാമർശത്തിനെതിരെ ഡൽഹി ഹൈക്കോടതി. ഹംദാർദിന്റെ ജനപ്രിയ പാനീയമായ റൂഹ് അഫ്സയെ "സർബത് ജിഹാദ്" എന്ന് പരാമർശിക്കുന്ന എല്ലാ പരസ്യങ്ങളും ഉടൻ പിൻവലിക്കാൻ ബാബാ രാംദേവിന്റെ പതഞ്ജലിയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. എന്റെ കണ്ണുകളെയും കാതുകളെയും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് അമിത് ബൻസാൽ വാക്കാലുള്ള നിരീക്ഷണത്തിൽ പറഞ്ഞു.

Advertisment

പതഞ്ജലിക്കെതിരെ ഹംദാർദ് കമ്പനിയാണ് കോടതിയെ സമീപിച്ചത്. പതഞ്ജലിയുടെ വേനൽക്കാല പാനീയത്തെ പ്രൊമോട്ട് ചെയ്യുന്നതിനായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ രാംദേവ് അതിനെ റൂഹ് അഫ്‌സയുമായി താരതമ്യം ചെയ്യുകയും രാജ്യത്ത് സര്‍ബത്ത് വില്‍ക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു രാംദേവിന്റെ പരാമർശം.

ഭാവിയിൽ ഇത്തരം പ്രസ്താവനകളോ പരസ്യങ്ങളോ സോഷ്യൽ മീഡിയ പോസ്റ്റുകളോ പുറത്തിറക്കില്ലെന്നുള്ള സത്യവാങ്മൂലം അഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ കോടതി പതഞ്ജലിയോട് നിർദേശിച്ചു. കേസ് അടുത്ത മേയ് ഒന്നിന് പരിഗണിക്കും.

Read More

Baba Ramdev

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: