scorecardresearch

Gold Rate: പത്തുഗ്രാമിന് ഒരുലക്ഷം രൂപ; സർവ്വകാല റെക്കോർഡിൽ സ്വർണവില

Gold Price: അന്താരാഷ്ട്ര വിപണയിൽ പത്തുഗ്രാം സ്വർണത്തിന് ഒരുലക്ഷം രൂപയായാണ് ഉയർന്നിരിക്കുന്നത്. മുംബൈയിൽ 24 കാരറ്റ് സ്വർണത്തിൻറെ വില 10 ഗ്രാമിന് 1,00,000 രൂപയായി

Gold Price: അന്താരാഷ്ട്ര വിപണയിൽ പത്തുഗ്രാം സ്വർണത്തിന് ഒരുലക്ഷം രൂപയായാണ് ഉയർന്നിരിക്കുന്നത്. മുംബൈയിൽ 24 കാരറ്റ് സ്വർണത്തിൻറെ വില 10 ഗ്രാമിന് 1,00,000 രൂപയായി

author-image
WebDesk
New Update
gold rate today in kerala, gold rate, daily gold rate, സ്വര്‍ണവില ഇന്ന്, ഇന്നത്തെ സ്വര്‍ണവില, സ്വര്‍ണവില, gold, gold price, gold price today, gold price today in kerala,

സർവ്വകാല റെക്കോർഡിൽ സ്വർണവില

Gold Price: മുംബൈ:അന്താരാഷ്ട്ര വിപണയിൽ കുതിച്ചുയർന്ന് സ്വർണവില. യു.എസ്. പ്രസിഡൻറെ് ഡൊണാൾഡ് ട്രംപ് ഫെഡറൽ റിസർവ് പുനഃക്രമീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അന്താരാഷ്ട്ര വിപണയിൽ സ്വർണവിലയിൽ വൻ കുതിപ്പുണ്ടായത്. അന്താരാഷ്ട്ര വിപണയിൽ പത്തുഗ്രാം സ്വർണത്തിന് ഒരുലക്ഷം രൂപയായാണ് ഉയർന്നിരിക്കുന്നത്. മുംബൈയിൽ 24 കാരറ്റ് സ്വർണത്തിൻറെ വില  10 ഗ്രാമിന് 1,00,000 രൂപയായി. 

Advertisment

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 74,320 രൂപയാണ്. ഗ്രാമിന് 275 രൂപ വര്‍ധിച്ച് 9290 രൂപയായി. വൈകാതെ സ്വര്‍ണവില 75,000 മറികടക്കുമെന്നാണ് സൂചന. ഇത്തരത്തില്‍ സ്വര്‍ണവില അടിക്കടി ഉയരുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമാണ്. 

യുഎസ് ഡോളറിന്റെ മൂല്യം ദുര്‍ബലമായതോടെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറിയതാണ് സ്വര്‍ണ വില വര്‍ധനവിനുള്ള ഒരു കാരണം. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നുണ്ട്.ഡോളറിന്റെ ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യയിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങല്‍ ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 2024ല്‍ മാത്രം ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ 1,037 ടണ്‍ സ്വര്‍ണം സ്വന്തമാക്കിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

യുഎസ് സ്റ്റാഗ്ഫ്‌ളേഷൻ  അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഉത്‌പാദനം വർധിക്കാതെ നാണയപ്പെരുപ്പമുണ്ടാകുന്ന അവസ്ഥ യെയാണ്‌ 'സ്റ്റാഗ്‌ഫ്ലേഷൻ' എന്നു പറയുന്നത്‌. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതിനൊപ്പം പണപ്പെരുപ്പവും സ്റ്റാഗ്ഫ്‌ളേഷന്റെ പ്രത്യേകതയാണ്.

Advertisment

ഈ സാമ്പത്തിക സ്തംഭനത്തിനും വിലക്കയറ്റത്തിനും എതിരായ പ്രതിരോധകവചമാണ് സ്വര്‍ണം കുതിച്ചുയരുന്നത്. മിഡില്‍ ഈസ്റ്റിലെയും കിഴക്കന്‍ യൂറോപ്പിലെയും സാമൂഹിക-രാഷ്ട്രീയ സംഘർഷങ്ങളും  റിസ്‌ക് എടുക്കുന്നതില്‍ നിന്ന് നിക്ഷേപകരെ പിന്‍വലിക്കുകയും ചെയ്യുന്നുണ്ട്. ഇതും സ്വര്‍ണത്തില്‍ നിക്ഷേപം ഉയര്‍ത്തുന്നതിനുള്ള ഒരു കാരണമാണ്.

യുഎസില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മാര്‍ക്കറ്റിനെ ബാധിച്ചിട്ടുണ്ട്. യുഎസ് ട്രഷറിയിലെ വിറ്റൊഴിക്കലും ആത്മവിശ്വാസം കുറയുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. പലിശ നിരക്കുകള്‍ കുറഞ്ഞതോടെ വീണ്ടും പലരും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ തുടങ്ങിയതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

സ്വര്‍ണവില ഉയര്‍ത്തുന്നതിനുള്ള കാരണങ്ങള്‍ ഇപ്പോഴും സജീവമാണ്. അതിനാല്‍ തന്നെ വലിയൊരു വിലയിടിവ് പ്രതീക്ഷിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് കമ്മോഡിറ്റി, കറന്‍സി മേധാവി അനുജ് ഗുപ്ത പറയുന്നത്. വിലകുറയുകയാണെങ്കില്‍ തന്നെ അത് കൂടുതല്‍ സ്വര്‍ണം വാങ്ങിവയ്ക്കാനുള്ള ഒരു അവസരമായി കാണണമെന്നും അദ്ദേഹം പറയുന്നു. 

വ്യാപരത്തിലുള്ള സംഘര്‍ഷങ്ങളും, പണപ്പെരുപ്പ സാധ്യതകളും സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ഇതേരീതിയില്‍ സ്വര്‍ണവില തുടരുന്നതിന് കാരണമാകുമെന്നാണ് മോട്ടിലാല്‍ ഒസ്വാലിലെ സീനിയര്‍ വൈസ് പ്രസിഡന്റ് നവനീത് ദമാനി പറയുന്നത്. അദ്ദേഹവും വിലകുറയുന്ന സമയം കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കണമെന്നാണ് നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

Read More

Gold Gold Price

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: