/indian-express-malayalam/media/media_files/2025/05/13/M4NXpa4cCUOILkhQGiBI.jpg)
ചിത്രം: എക്സ്
ഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇന്ത്യ. സൈനിക നടപടിയെക്കുറിച്ചുള്ള ഒരു ചർച്ചയിലും വ്യാപാരം പരാമർശിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യാപാര ചർച്ചകളെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിനു സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. "കശ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ആ നിലപാടിൽ മാറ്റമില്ല."
"ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ദീർഘകാലമായുള്ള ദേശീയ നിലപാട്. പ്രഖ്യാപിത നയത്തിൽ മാറ്റമൊന്നുമില്ല. പാക്കിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടുകിട്ടുക എന്നതാണ് അവശേഷിക്കുന്ന പ്രധാന വിഷയം.
ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിർത്തി കടന്നുള്ള ഭീകരവാദം നടത്താൻ അനുവദിക്കുകയോ ചെയ്യില്ല എന്ന ഉറച്ച നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. അത്തരം സാഹചര്യങ്ങൾക്ക് വഴങ്ങുന്നത് അവരുടെ സ്വന്തം മേഖലയിൽ അവർക്ക് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാക്കിസ്ഥാൻ നൽകുന്ന പിന്തുണ എന്ന് വിശ്വസനീയമായ രീതിയിൽ ഉപേക്ഷിക്കുന്നുവോ അതുവരെ ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവയ്ക്കും," രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Read More
- 'ഇന്ത്യൻ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തി;' സൈനികരെ പ്രശംസിച്ച് പ്രധാനമന്ത്രി
- ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
- രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് താക്കീതുമായി നരേന്ദ്ര മോദി
- വിക്രം മിസ്രിയ്ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം
- പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം
- കറാച്ചി ബേക്കറിയുടെ പേര് മാറ്റണം; പ്രതിഷേധക്കാർ ബേക്കറി അടിച്ചുതകർത്തു
- ഇന്ത്യ-പാക് സംഘർഷം; അടച്ചുപൂട്ടിയ 32 വിമാനത്താവളങ്ങൾ തുറക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.