scorecardresearch

Jammu Kashmir’s Terror Attack: ജമ്മുകശ്മീർ ഭീകരാക്രമണം; മരണസംഖ്യ ഉയരുന്നു, അമിത് ഷാ ശ്രീനഗറിലേക്ക്

Pahalgam Terror Attack: ജമ്മുകശ്മീരിൽ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പെഹൽഗാമിൽ നടന്നത്. ഭീകരാക്രമണത്തിന്റെ അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തു

Pahalgam Terror Attack: ജമ്മുകശ്മീരിൽ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പെഹൽഗാമിൽ നടന്നത്. ഭീകരാക്രമണത്തിന്റെ അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തു

author-image
WebDesk
New Update
kasmir terror attack

ജമ്മുകശ്മീർ ഭീകരാക്രമണം; മരണസംഖ്യ ഉയരുന്നു

Jammu Kashmir Pahalgam Terrorist Attack:  ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക്് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 20-പേരുടെ മരണം ഔദ്യോഗീകമായി സ്ഥിരീകരിച്ചു. പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടുയുതിർത്തത്.

Advertisment

തെക്കൻ കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പെഹൽഗാമിലാണ് ആക്രമണം ഉണ്ടായത്.  പെഹൽഗാമിലെ ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. 

ഡൽഹിയിൽ അടിയന്തര യോഗം

പെഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ അടിയന്തര യോഗം ചേർന്നു. കശ്മീരിൽ കുടുതൽ സൈന്യത്തെ വിന്യസിക്കാൻ യോഗത്തിൽ തീരുമാനമായി.

നേരത്തെ, സൗദി സന്ദർശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അടിയന്തരമായി പെഹൽഗാമിലെത്തി സുരക്ഷാനടപടികൾ ഏകോപിപ്പിക്കുവാൻ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിക്ക് നിർദേശം നൽകിയിരുന്നു. 

Advertisment

ചൊവ്വാഴ്ച രാത്രിയോടെ ആഭ്യന്തര മന്ത്രി അമിത് ഷാ പെഹൽഗാമിലെത്തും. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ബുധനാഴ്ച അമിത് ഷാ സന്ദർശിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നത സൈനീക ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു.അതേസമയം, പെഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തു.  

സൈനീക വേഷത്തിലെത്തി ഭീകരർ

സൈനീക വേഷത്തിലാണ് ഭീകരർ വിനോദസഞ്ചാരികൾക്ക് അടുത്തെത്തിയത്.വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു.  

വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരർ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികൾ എത്തിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരർ ഓടിരക്ഷപ്പെട്ടു. ജമ്മുകശ്മീരിൽ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.

അപലപിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

കശ്മരിലെ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയഭേദകമായ സംഭവം എന്ന് പ്രതികരിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകര വാദത്തിന് എതിരെ എല്ലാവരും ഒന്നിക്കണം എന്ന് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ എല്ലാം സാധാരണപോലെയാണെന്ന അവകാശ വാദമല്ല വേണ്ടത്. കേന്ദ്ര സർക്കാർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: