/indian-express-malayalam/media/media_files/2025/05/16/PkseI4YVrW9AXJkn7yEY.jpg)
അഫ്ഗാനിസ്ഥാന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യ
india welcomes Talibans support on Operation Sindoor: ന്യൂഡൽഹി: ഇന്ത്യയ്ക്ക് നേരെയുള്ള പാക് പ്രകോപനങ്ങളെ അപലപിച്ച അഫ്ഗാൻ നിലപാടിന് നന്ദി പ്രകടിപ്പിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുമായി നടത്തിയ ചർച്ചയിലാണ് അഫ്ഗാൻ നിലപാടിന് നന്ദി അറിയിച്ചത്. നേരത്തെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്ഥാൻ രംഗത്തെത്തിയിരുന്നു. ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധവിഷയങ്ങളിലുള്ള സഹകരണം വർധിപ്പിക്കുന്ന കാര്യത്തിലും ധാരണയായി.
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ നയതന്ത്രനിലയിലുള്ള ചർച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് താലിബാൻ ഭരണകൂടവുമായി ഇന്ത്യ നയതന്ത്ര നിലയിലുള്ള ചർച്ചകൾ തുടങ്ങുന്നത്. കാണ്ഡഹാർ വിമാനം റാഞ്ചലിനെ തുടർന്ന് 1999-ൽ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് ആണ് അവസാനമായി താലിബാനുമായി നയതന്ത്ര ചർച്ചകൾ നടത്തിയ വിദേശകാര്യ മന്ത്രി. അതിനുശേഷം ഇപ്പോഴാണ് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നത്.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖി അപലപിച്ചു. അഫ്ഗാൻ ജനതയുടെ വികസന ആവശ്യങ്ങൾക്കുള്ള പിന്തുണ ഇന്ത്യൻ വിദേശകാര്യ മന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.
അതേസമയം, സിന്ധു നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലേക്ക് ജലമെത്തുന്നത് തടയാൻ നടപടി കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ബാഗ്ലിഹാർ,സലാൽ അണക്കെട്ടുകൾ എല്ലാമാസവം ശുദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപണികളുടെ ഭാഗമായാണ് ശുദ്ധീകരണം നടത്തുന്നതെന്നാണ് ഔദ്യോഗീക വിശദീകരണം. എന്നാൽ പാക്കിസ്ഥാനിലേക്ക് ജലം എത്തുന്നതിന് തടയിടാനാണ് അണക്കെട്ടുകൾ പ്രതിമാസം ശുദ്ധീകരകിക്കാൻ ലക്ഷ്യമിടുന്നത്.
1987-ലാണ് സലാൽ അണക്കെട്ട് നിർമിച്ചത്. 2009-ലാണ് ബാഗ്ലിഹാർ അണക്കെട്ട് നിർമിച്ചത്. നേരത്തെ ഈ അണക്കെട്ടുകളിൽ അറ്റകുറ്റപണികൾ നടത്തി വൃത്തിയാക്കാൻ ഇന്ത്യ ശ്രമം നടത്തിയെങ്കിലും പാക്കിസ്ഥാന്റെ എതിർപ്പ് കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഡാമുകളിലെ മണ്ണും ചെളിയും നീക്കം ചെയ്ത് ഒഴുക്ക് വർധിപ്പിച്ചാൽ പാക്കിസ്ഥാനിലേക്ക് അധികജലം എത്തുമെന്നും ഇത് വഴി പ്രളയത്തിനുള്ള സാധ്യതയുണ്ടാകുമെന്ന് കാട്ടിയാണ് പാക്കിസ്ഥാൻ എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാന്റെ എതിർപ്പ് കണക്കാക്കേണ്ടയെന്നാണ് ഇന്ത്യയുടെ നിലപാട്.
നേരത്തെ, സിന്ധുനദീ ജലകരാറിൽ ചർച്ചവേണമെന്ന് പാക്കിസ്ഥാന്റെ ആവശ്യത്തെ ഇന്ത്യ പൂർണമായി തള്ളിയിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടി പാക്കിസ്ഥാൻ നിർത്തിയാൽ മാത്രം ചർച്ചയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പറഞ്ഞിരുന്നത്.
Read More
- സിന്ധു നദീജല കരാറിൽ നടപടി കടുപ്പിക്കും; സലാൽ, ബാഗ്ലിഹാർ അണക്കെട്ടുകൾ ശുദ്ധീകരിക്കാൻ ഇന്ത്യ
- തുർക്കിയ്ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; സഹകരണം അവസാനിപ്പിച്ച് സർവ്വകലാശാലകൾ
- സിന്ധു നദീജല കരാറിൽ ചർച്ച വേണം; ആദ്യമായി നിലപാട് വ്യക്തമാക്കി പാക്കിസ്ഥാൻ
- കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
- ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് കനത്ത നഷ്ടം; നിരവധി യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു, 50 പാക് സൈനികർ കൊല്ലപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.