scorecardresearch

ഗൂഗിളിൽ ട്രെൻഡായി ഐഫോൺ 15

തിങ്കളാഴ്ച ഐഫോൺ 16 സീരീസ് പുറത്തിറക്കിയതാണ് തിരയലുകളുടെ ഈ കുതിച്ചുചാട്ടത്തിന് കാരണം. ഫീച്ചറുകൾ താരതമ്യം ചെയ്യാനും വിലകൾ പരിശോധിക്കാനുമാണ് കൂടുതൽ ആളുകളും ശ്രമിച്ചത്

തിങ്കളാഴ്ച ഐഫോൺ 16 സീരീസ് പുറത്തിറക്കിയതാണ് തിരയലുകളുടെ ഈ കുതിച്ചുചാട്ടത്തിന് കാരണം. ഫീച്ചറുകൾ താരതമ്യം ചെയ്യാനും വിലകൾ പരിശോധിക്കാനുമാണ് കൂടുതൽ ആളുകളും ശ്രമിച്ചത്

author-image
WebDesk
New Update
iphone15

ഐഫോൺ 16 സീരീസ് പുറത്തിറക്കിയതാണ് തിരയലുകളുടെ ഈ കുതിച്ചുചാട്ടത്തിന് കാരണം

ന്യൂഡൽഹി: ഐ ഫോണുകളെപ്പറ്റി അറിയാൻ ആളുകൾക്ക് എന്നും കൗതുകമാണ്. ഇപ്പോൾ, ഗൂഗിളിൽ ട്രെൻഡായി മാറിയിരിക്കുകയാണ് ഐ ഫോൺ 15. ഗൂഗിളിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 15 മണിക്കൂറിൽ ഏറ്റവുമധികം പേർ തിരഞ്ഞത് ഐ ഫോൺ 15നെപ്പറ്റിയാണ്. 200000 പേരാണ് ഐ ഫോൺ 15-നെപ്പറ്റിയുള്ള വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞത്.

Advertisment

തിങ്കളാഴ്ച ഐഫോൺ 16 സീരീസ്  പുറത്തിറക്കിയതാണ് തിരയലുകളുടെ ഈ കുതിച്ചുചാട്ടത്തിന് കാരണം. ഫീച്ചറുകൾ താരതമ്യം ചെയ്യാനും വിലകൾ പരിശോധിക്കാനും പുതിയ സാങ്കേതിക വിദ്യകൾ പരിശോധിക്കാനുമാണ് കൂടുതൽ ആളുകളും ശ്രമിച്ചത്. അത്യാധുനിക സവിഷേശതകളോടെയാണ് ആപ്പിൾ തങ്ങളുടെ പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 

goggle

അതേസമയം ആപ്പിളും അതിന്റെ ആപ്പിൾ വാച്ചിലേക്കും എയർപോഡുകളിലേക്കും അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു. പ്രവർത്തനക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സോഫ്റ്റ്വെയറുകളും പ്രത്യേകിച്ച് ശ്രവണ വൈകല്യമുള്ള ഉപയോക്താക്കൾക്ക് കൂടുതൽ സഹായകരമായ സാങ്കേതിക വിദ്യയുമാണ് ഇവയിൽ ഉൾപ്പെടുത്തുന്നത്. 

Read More

Advertisment

Apple Google Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: