/indian-express-malayalam/media/media_files/1r95h8852EVcf2qg7QnN.jpg)
ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ എട്ടാം വാർഷികം പ്രമാണിച്ചാണ് ആകർഷകമായ ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 10 വരെ പരിമിതകാല ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
ഫ്രീ ഡെലിവറി വാഗ്ദാനം ചെയ്യുന്ന സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പും ഓഫറിൽ ഉൾപ്പെടുന്നു. 10 ജിബി ഡാറ്റ വൗച്ചർ, നിരവധി ഒടിടി പ്ലാറ്റ്ഫോമുകളൾ, വാർഷിക പ്ലാനുകൾക്കൊപ്പം 700 രൂപയുടെ ആനുകൂല്യങ്ങൾ എന്നിവ വരിക്കാർക്കായി ജിയോ ഒരുക്കിയിരിക്കുന്നു.
899 രൂപയുടെയും 999 രൂപയുടെയും ത്രൈമാസ റീചാർജ് പ്ലാനുകളിലും, 3599 രൂപയുടെ വാർഷിക റീചാർജ് പ്ലാനിലുമാണ് ആനുകൂല്യം ലഭ്യമാകുന്നത്. 899 രൂപയുടെ പ്ലാനിൽ 90 ദിവസം വാലിഡിറ്റിയും 2 ജിബി ഡാറ്റയും, 999 രൂപയുടെ പ്ലാനിൽ 98 ദിവസവം വാലിഡിറ്റിയും 2 ജിബി ഡാറ്റയും പ്രതിദിനം ലഭിക്കുന്നു. 3599 രൂപയുടെ പ്ലാനിൽ 365 ദിവസം വാലിഡിറ്റിയും 2.5 ജിബി ഡാറ്റയും പ്രതിദിനം ലഭിക്കുന്നു.
ഈ പ്ലാനുകളിൽ റീചാർജ് ചെയ്യുന്നവർക്ക് 700 രൂപ വിലമതിക്കുന്ന ഓഫറുകൾ ലഭ്യമാകും. 10ലധികം ഒടിടികളും 10 ജിബി ഡാറ്റ വൗച്ചറും സൌജന്യമായി ലഭിക്കും. 28 ദിവസത്തേക്ക് വാലിഡിറ്റിയും പ്രത്യേക ഓഫറുകൾക്കൊപ്പം അധികമായി ലഭിക്കും. ഇതിനു പുറമോ മൂന്നു മാസത്തേക്ക് സൗജന്യ സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പും ജിയോ വാഗ്ദാനം ചെയ്യുന്നു. 2,999 രൂപയ്ക്ക് മുകളിൽ അജിയോയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് 500 രൂപയുടെ വൗച്ചറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഡാറ്റാ ട്രാഫിക്കിൻ്റെ 60 ശതമാനവും കൈകാര്യം ചെയ്യുന്ന ജിയോ, എട്ടു വർഷത്തിനുള്ളിൽ 49 കോടി വരിക്കാരെ നേടി. ഈ വർഷം ദീപാവലി മുതൽ ജിയോ ഉപയോക്താക്കൾക്കായി 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജിന്റെ ജിയോ എഐ-ക്ലൗഡ് വെൽക്കം ഓഫറും കമ്പനി പുറത്തിറക്കുമെന്ന് റിപ്പോർട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.