/indian-express-malayalam/media/media_files/2025/01/17/yi1xQRPdL4qsyZ5cygDv.jpg)
സ്റ്റുഡൻ്റ് വീസയിൽ കാനഡയിൽ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ "നോ-ഷോ" പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അൻപതിനായിരത്തോളം അന്തർദ്ദേശീയ വിദ്യാർത്ഥികൾ കനഡയിലെത്തിയെങ്കിലും കോളേജുകളിൽ ഹാജരായിട്ടില്ലെന്നാണ് വിവരം.
രാജ്യത്തെ അന്താരാഷ്‌ട്ര വിദ്യാർഥികളിൽ 6.9 ശതമാനം പേരും പഠനം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. 5.4 ശതമാനത്തോളം ഇന്ത്യൻ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ കൃത്യമായി ക്ലാസിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ എൻറോൾമെൻ്റിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ ഭാഗമായി ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് കംപ്ലയൻസ് റെജിമിന് കീഴിലാണ് വിദ്യാർത്ഥികളുടെ കണക്കുകൾ ശേഖരിച്ചത്.
144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ട്രാക്കു ചെയ്തതായി റിപ്പോർട്ട് പറയുന്നു. ഫിലിപ്പീൻസിൽ നിന്നുള്ള 688 വിദ്യാർത്ഥികളും (2.2 ശതമാനം) ചൈനയിൽ നിന്നുള്ള 4,279 (6.4 ശതമാനം) വിദ്യാർത്ഥികളും ക്ലാസിൽ എത്തുന്നില്ലെന്നാണ് വിവരം.
ക്ലാസിൽ എത്താത്ത വിദ്യാർത്ഥികൾ വിസാ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്ന് ടൊറൻ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ സുമിത് സെൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. നാട്ടിലേക്ക് തിരികെ അയക്കുന്നതടക്കമുള്ള നടപടികൾ ഇവർക്കെതിരെ സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കാനഡ- യുഎസ് അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്നു എന്നാരോപിച്ച് കനേഡിയൻ കോളേജുകളും ഇന്ത്യയിലെ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലാസുകളിൽ പങ്കെടുക്കുന്നതിനുപകരം, ഈ വിദ്യാർത്ഥികൾ അനധികൃതമായി അമേരിക്കയിലേക്ക് കടന്നതായാണ് ആരോപിക്കപ്പെടുന്നത്. അതേസമയം നോ-ഷോ വിഭാഗത്തിൽപെടുത്തിയ മിക്ക ഇന്ത്യൻ വിദ്യാർത്ഥികളും കാനഡയിൽ തന്നെ തുടരുകയും അവിടെ ജോലി ചെയ്യുകയും അവിടെ സ്ഥിരതാമസമാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സ്റ്റുഡന്റ് വിസാ ദുരുപയോഗങ്ങളുടെ പശ്ചാത്തലത്തിൽ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ നവംബറില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു.
കംപ്ലയിൻസ് റിപ്പോർട്ടുകൾ സമർപ്പിക്കാത്ത കോളേജുകളും സർവ്വകലാശാലകളും ഒരു വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൽ നിന്ന് സസ്പെൻഷൻ നേരിടേണ്ടി വന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.
Read More
- സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ
- ഊഹാപോഹങ്ങൾ ഒഴിവാക്കണം; ഞങ്ങളുടെ സുരക്ഷയേയും ബാധിക്കും; അഭ്യർത്ഥനയുമായി കരീന
- ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി കരാർ; സ്ഥീരികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു
- വീട്ടിലിരുന്ന് പഠിച്ചില്ല; ഒൻപതു വയസുകാരനെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
- അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച വെളിപ്പെടുത്തൽ നടത്തി, ഹിൻഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സ്ഥാപകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.