scorecardresearch

ഊഹാപോഹങ്ങൾ ഒഴിവാക്കണം; ഞങ്ങളുടെ സുരക്ഷയേയും ബാധിക്കും; അഭ്യർത്ഥനയുമായി കരീന

ദുഷ്‌കരമായ അവസ്ഥയിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കരീന കപൂർ

ദുഷ്‌കരമായ അവസ്ഥയിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കരീന കപൂർ

author-image
Entertainment Desk
New Update
Saif Ali Khan, Kareena Kapoor

ചിത്രം: ഇൻസ്റ്റഗ്രാം

മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ചികിത്സയിൽ തുടരുകയാണ്. പ്രിതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി സെയ്ഫ് അലി ഖാന്റെ ഭാര്യയും ബോളിവുഡ് താരവുമായ കരീന കപൂർ രംഗത്തെത്തിയിരിക്കുകയാണ്.

Advertisment

വെല്ലുവിളി നിറഞ്ഞ ഒരു ദിവസത്തിലൂടെയാണ് താനും കുടുംബവും കടന്നു പോകുന്നതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ കരീന പറഞ്ഞു. 'ഇപ്പോഴും നടന്ന സംഭവങ്ങൾ പ്രോസസ്സ് ചെയ്യാൻ ശ്രമിക്കുകയാണെന്നും ഈ മോശം സമയത്ത് തങ്ങളെ പിന്തുടരരുതെന്നും നിരന്തരമായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പാപ്പരാസികളും മാധ്യമങ്ങളും വിട്ടുനിൽക്കണമെന്നും,' കരീന ഇൻസ്റ്റഗ്രാമിൽ കറിച്ചു.

എല്ലാവരുടെ ആശങ്ക മനസ്സിലാക്കുന്നുണ്ടെങ്കിലും ഇത്തരം ഇടപെടലുകൾ തങ്ങളുടെ സുരക്ഷയെകൂടി ബാധിക്കുമെന്ന് കരീന പറഞ്ഞു. എല്ലാവരും തന്റെ അഭ്യർത്ഥന മാനിക്കണമെന്ന് പറഞ്ഞുകൊണ്ട് നന്ദി അറിയിച്ചാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം, സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സെയ്ഫ് അലി ഖാൻ്റെ വീടിൻ്റെ ആറാം നിലയിൽ പതിഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രതി വീട്ടിലുണ്ടായിരുന്ന നേഴ്സിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

Advertisment

പുലർച്ചെ ഒരു മണിയോടെയാണ് ഒരു കള്ളൻ നടന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്നാണ് നടനുമായി അടുത്ത വൃത്തങ്ങൾ സ്ക്രീനോട് പറഞ്ഞത്. ആ സമയത്ത് വീട്ടിലെ ജോലിക്കാരി അയാളെ കണ്ടു. അവർ ഉറക്കെ ബഹളം വച്ചു. ഇതുകേട്ടാണ് സെയ്ഫ് എത്തിയത്. കള്ളന്റെ കയ്യിൽ കത്തി ഉണ്ടായിരുന്നു. സെയ്ഫ് കള്ളനെ തടയാൻ ശ്രമിച്ചപ്പോൾ അയാൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. 

Read More


Kareena Kapoor Saif Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: