/indian-express-malayalam/media/media_files/2025/01/17/GW1GR31QpQEa5FkvDHTb.jpg)
എക്സ്‌പ്രസ് ഫൊട്ടോ
മോഷ്ടാക്കളുടെ ആക്രമണത്തിൽ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് പരിക്കേറ്റെന്ന വാർത്ത സിനിമ ലോകത്തെയടക്കം ഞെട്ടിച്ചുകൊണ്ടാണ് വ്യാഴാഴ്ച പുറത്തുവന്നത്. അക്രമിയെ പ്രതിരോധിക്കാൻ ശ്രമിച്ച് പരിക്കേറ്റ നടൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച രാവിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, കേസിൽ ഇതുവരെ ആരുടെയും അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
VIDEO | Saif Ali Khan attack case: One person has been brought to Bandra Police Station for questioning.
— Press Trust of india (@PTI_News) January 17, 2025
Saif Ali Khan was repeatedly stabbed by an intruder in his plush apartment in the city’s Bandra area on Thursday. He was taken to the Lilavati Hospital where he underwent… pic.twitter.com/vCw9DaagEi
അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് സ്പെഷ്യലൈസ്ഡ് ക്രൈംബ്രാഞ്ച് യൂണിറ്റുകളുൾപ്പെടെ 20 പൊലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മോഷണ സംമയം നടന്റെ അപ്പാർട്ട്‌മെൻ്റ് പരിസരത്ത് സജീവമായിരുന്ന മൊബൈൽ ഫോണുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കള്ളൻ നടന്റെ വീട്ടിൽ അതിക്രമിച്ചു കയറിയത്. പ്രതി ആദ്യം കയറിയത് സെയ്ഫിന്റെ മകൻ ജഹാംഗീറിന്റെ മുറിയിലായിരുന്നുവെന്ന് ജോലിക്കാരി പറഞ്ഞു. കത്തിയുമായി കയറിയ ശേഷം ഇയാൾ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതോടെ ജോലിക്കരി ഉറക്കെ ബഹളം വച്ചു. ഇതുകേട്ടാണ് സെയ്ഫ് എത്തിയത്. കള്ളന്റെ കയ്യിൽ കത്തി ഉണ്ടായിരുന്നു. സെയ്ഫ് കള്ളനെ തടയാൻ ശ്രമിച്ചപ്പോൾ അയാൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.
പുലർച്ചെ മൂന്നുമണിയോടെ സെയ്ഫ് അലി ഖാനെ മകൻ ഇബ്രാഹിം ലീലാവതി ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നടൻ സുഖംപ്രാപിച്ചു വരികയാണെന്നാണ് വിവരം.
Read More
- ഊഹാപോഹങ്ങൾ ഒഴിവാക്കണം; ഞങ്ങളുടെ സുരക്ഷയേയും ബാധിക്കും; അഭ്യർത്ഥനയുമായി കരീന
- സെയ്ഫ് അലി ഖാന് കുത്തേറ്റു, അക്രമിക്ക് വീടിൻ്റെ വാതിൽ തുറന്ന് കൊടുത്തത് ജോലിക്കാരിൽ ഒരാളെന്ന് മുംബൈ പൊലീസ്
- ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി കരാർ; സ്ഥീരികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു
- വീട്ടിലിരുന്ന് പഠിച്ചില്ല; ഒൻപതു വയസുകാരനെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
- അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച വെളിപ്പെടുത്തൽ നടത്തി, ഹിൻഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സ്ഥാപകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.