scorecardresearch

വീട്ടിലിരുന്ന് പഠിച്ചില്ല; ഒൻപതു വയസുകാരനെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ചിതയിൽവെച്ച മൃതദേഹം പൊലീസ് എത്തി പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്

ചിതയിൽവെച്ച മൃതദേഹം പൊലീസ് എത്തി പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്

author-image
WebDesk
New Update
9 year old boy killed by father, Baramati

എക്സ്‌പ്രസ് ഫൊട്ടോ

പൂനെ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ മകനെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. പിയൂഷ് വിജയ് ഭണ്ഡാൽക്കർ എന്ന ഒൻപതു വയസുകാരാനെ കൊല്ലപ്പെടുത്തിയ കേസിൽ പിതാവ് വിജയ് ഗണേഷ് ഭണ്ഡാൽക്കറെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കേസിൽ ആൺകുട്ടിയുടെ മുത്തശ്ശിയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൂനെ റൂറൽ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് പറഞ്ഞു.

Advertisment

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കുട്ടി വീട്ടിലിരുന്ന് പഠിക്കാത്തതിൽ പ്രകോപിതനായ വിജയ് ഗണേഷ് മകൻ്റെ തല ചുമരിൽ ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പഞ്ചായത്ത് ഓഫീസിൽ പ്യൂണായി ജോലി ചെയ്യുന്നയാളാണ് വിജയ് ഭണ്ഡാൽക്കർ. വർഷങ്ങൾക്കു മുൻപ് ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു.

കുട്ടി ബോധരഹിതനായി വീണെന്ന് പറഞ്ഞായിരുന്നു മൃതദേഹം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ആശുപത്രിയിലേക്ക് പോകാതെ, സംസ്കാരം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. 

കുട്ടി അബോധാവസ്ഥയിൽ വീണ് മരണപ്പെട്ടെന്ന് നാട്ടുകരെ വിശ്വസിപ്പിച്ചു. എന്നാൽ വീട്ടുകാരുടെ പെരുമാറ്റത്തിൽ സംശയം നോട്ടിയ നാട്ടുകാരിൽ ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 'വിവരം ലഭിച്ചയുടൻ ഞങ്ങൾ സംഭവസ്ഥലത്തെത്തിയെന്ന്,' വഡ്ഗാവ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ സച്ചിൻ കാലെ പറഞ്ഞു.

Advertisment

'ഞങ്ങൾ എത്തുമ്പോൾ കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ ചിതയിൽ വെച്ചിരിക്കുകയായിരുന്നു. വീട്ടുകാർ എതിർത്തെങ്കിലും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്മാർട്ടത്തിൽ കുട്ടിയുടെ കഴുത്ത് ഞെരിഞ്ഞതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്,' പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുറ്റം മറച്ചുവയ്ക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ചതിനാണ് മുത്തശ്ശിയെയും അമ്മാവനെയും അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Read More

Police Maharashtra Murder Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: