/indian-express-malayalam/media/media_files/uploads/2021/05/Israel-strike-Gaza-Media-office-building.jpg)
ഫയൽ ചിത്രം
ദോഹ: ഗാസ യുദ്ധത്തിന് താൽക്കാലിക വിരാമം കുറിച്ച് ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തലിന് ധാരണയായി. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിനാണ് ധാരണയായത്. യുഎസിന്റെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ സാധ്യമായത്.
കരാർ പ്രകാരം, ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കുമെന്ന് ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ത്താനി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗാസയിലെ പലസ്തീനികളെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരിക, സംഘർഷം മൂലം പരുക്കേറ്റവരോ രോഗികളോ ആയവർക്ക് മെഡിക്കൽ യാത്രാ സൗകര്യം ഒരുക്കുക, ഗാസ അതിർത്തിയിൽ ഇസ്രായേൽ സേനയെ പുനഃസ്ഥാപിക്കുക, ഹമാസ് ബന്ദികളെ മോചിപ്പിക്കുക, ഇസ്രായേൽ തടവിലാക്കിയ പലസ്തീൻ തടവുകാരെ മോചിപ്പിക്കുക എന്നിവയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മോചിപ്പിക്കപ്പെടുന്നവരിൽ അമേരിക്കൻ ബന്ദികളും ഉൾപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഈ കരാർ ഗാസയിലെ പോരാട്ടം നിർത്തലാക്കുകയും, പലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കുകയും, 15 മാസത്തിലധികമായി തടവിൽ കഴിയുന്നവരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു.
2023 ഒക്ടോബറിലാണ് ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങിയത്. ഹമാസ് ഇസ്രയേലില്‍ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയായിരുന്നു യുദ്ധത്തിന്റെ തുടക്കം.
Read More
- 'ഇന്ത്യയിൽ അല്ല;' സക്കർബർഗിൻ്റെ തിരഞ്ഞെടുപ്പ് പരാമർശത്തിൽ മാപ്പു പറഞ്ഞ് മെറ്റ
- സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ പരാമർശം; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് രാഹുൽ ഗാന്ധി
- സ്പേഡെക്സ് ദൗത്യം വൈകും, ട്രയൽ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ
- യുപിയിൽ റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്ന് അപകടം; നിരവധി പേർ കുടുങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.