scorecardresearch

യുപിയിൽ റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്ന് അപകടം; നിരവധി പേർ കുടുങ്ങി

തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

author-image
WebDesk
New Update
Kannauj Railway Station Collapses In UP:

ചിത്രം: എക്സ്

ഡൽഹി: ഉത്തർപ്രദേശിൽ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്ന് അപകടം. കനൗജ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Advertisment

പരിക്കേറ്റ ആറു തൊഴിലാളികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. നിർമ്മാണത്തിലിരിക്കുന്ന മേൽക്കൂര തകർന്നതാണ് അപകടമുണ്ടായതെന്ന്, രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ജില്ലാ മജിസ്‌ട്രേറ്റ് ശുഭ്രാന്ത് കുമാർ ശുക്ല പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുകയാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌ഡിആർഎഫ്, ആർപിഎഫ്, ജിആർപി സംഘങ്ങളുടെയും ലോക്കൽ പൊലീസിന്റെയും സാനിധ്യത്തിൽ മണ്ണൂമാന്തിയന്ത്രങ്ങൾ ഉൾപ്പെടെയെത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Advertisment

നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്ന രണ്ടുനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. മേൽക്കൂരയുടെ സ്ലാബ് തകരുമ്പോൾ 40 ഓളം പേർ നിർമ്മാണ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് അത്യാഹിത മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

Read More

Indian Railways Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: