/indian-express-malayalam/media/media_files/2025/01/07/Hh5k99w8wL4p58CaV7Ea.jpg)
ടിബറ്റിൽ ഭൂചലനം
ബീജിങ്: ടിബറ്റിനെ പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ 95 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒരു മണിക്കൂറിനുള്ളിൽ ടിബറ്റിനെ പിടിച്ചുകുലുക്കിയ ആറ് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതിൽ വലുത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിലെ സിഗാസെ നഗരത്തിലെ ഡിംഗ്രി കൗണ്ടിയിൽ ചൊവ്വാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 28.5 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 87.45 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചൈന ഭൂകമ്പ നെറ്റ്വർക്ക് സെന്റർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു.
പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങൾ തകർന്നതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ, ശക്തമായ ഭൂചലനത്തെത്തുടർന്ന് ഭയന്ന് താമസക്കാർ വീടുകളിൽ നിന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള സിസാങ്ങിൽ രാവിലെ 6:35ന് ആണ് 7.1 തീവ്രതയുള്ള ആദ്യത്തെ ഭൂചലനം ഉണ്ടായത്. ഇത് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുണ്ട്.
ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്‌സെ നഗരത്തിൽ 6.8 തീവ്രതയിൽ ഭൂചലനം ഉണ്ടായതായി ചൈനീസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. സിസാങ് പ്രദേശത്ത് 4.7 ഉം 4.9 ഉം തീവ്രതയുള്ള രണ്ട് തുടർചലനങ്ങളാണ് അനുഭവപ്പെട്ടത്.
Read More
- മതവികാരം വ്രണപ്പെടുത്തി; സാഹിത്യകാരൻ ദത്ത ദാമോദറിനെതിരെ കേസ്
- ഡൽഹി തിരഞ്ഞെടുപ്പ് അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്
- എച്ച്എംപിവി കേസുകൾ ഉയരുന്നു, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം
- നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി
- പൊലീസ് വാഹനത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം; ഒൻപത് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.