/indian-express-malayalam/media/media_files/2025/01/06/cPh3C7qIJ0lc4i3Mt2MF.jpg)
Photograph: (Special Arrangement)
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ബസ്തർ മേഖലയിലെ കുത്രയിലേക്ക് പോയ പൊലീസ് വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
കുത്രു- ബെദ്രെ റോഡിലാണ് ആക്രമണമുണ്ടായതെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി അറിയിച്ചു. അബുജ്മദിൽ ശനിയാഴ്ച നടന്ന മാവോയിസ്റ്റ് ഓപ്പറേഷനു ശേഷം തിരികെ മടങ്ങിയ സുരക്ഷ സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. ആക്രമണം നടന്നപ്പോൾ വാഹനത്തിൽ ഇരുപതോളം സേനാംഗങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.
Chhattisgarh | Nine people - eight Dantewada DRG jawans and one driver, lost their lives after their vehicle was blown up by naxals through an IED blast, in Bijapur. pic.twitter.com/NiKUinLa0Q
— Akashdeep Thind (@thind_akashdeep) January 6, 2025
മാവോയിസ്റ്റ് ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്ന ക്ഷീണിതരായ സേനയ്ക്ക് നേരെ പലപ്പോഴും ആക്രമണം ഉണ്ടാകാറുണ്ട്. ശനിയാഴ്ച മാവോയിസ്റ്റ് ഓപ്പറേഷൻ നടന്ന അബുജ്മദിന് സമീപമാണ് കുത്ര വനമേഖല. ഏറ്റമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളും, ഒരു റിസർവ് ഗാർഡ് (ഡിആർജി) ജവാനും കൊല്ലപ്പെട്ടിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.