scorecardresearch

ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനം; ആശങ്ക വേണ്ടെന്ന് കേന്ദ്രം

കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇന്ത്യയിൽ വൻതോതിൽ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇന്ത്യയിൽ വൻതോതിൽ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

author-image
WebDesk
New Update
HMPV Virus

എച്ച്എംപിവി വൈറസ് വ്യാപനം; ആശങ്ക വേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: ചൈനയിൽ പടർന്നു പിടിക്കുന്ന എച്ച്എംപിവി വൈറസ് ബാധ തൽക്കാലം ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥിതി ഉന്നതതലയോഗം വിലയിരുത്തി. ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സമയ ബന്ധിതമായ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടനയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഡിഎം) സെൽ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), എമർജൻസി മെഡിക്കൽ റിലീഫ് (ഇഎംആർ) എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഡിവിഷനും എയിംസ്-ഡൽഹി ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിന്നുള്ളവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു. സീസണലായ സാഹചര്യങ്ങളാണ്, ഇൻഫ്ലുവൻസ വൈറസ്, ആർ എസ് വി, എച്ച്എംപിവി എന്നിവയുടെ വർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

ലബോറട്ടറികളുടെ എണ്ണം വർദ്ധിപ്പിക്കും

മുൻകരുതൽ നടപടിയെന്ന നിലയിൽ, എച്ച്എംപിവി കേസുകൾ പരിശോധിക്കുന്ന ലബോറട്ടറികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വർഷം മുഴുവനും എച്ച്എംപിവിയുടെ ട്രെൻഡുകൾ നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിലവിലെ ഇൻഫ്ലുവൻസ സീസൺ കണക്കിലെടുക്കുമ്പോൾ ചൈനയിൽ അസാധാരണമായ സാഹചര്യം ഇല്ലെന്നാണ് ഉന്നത തലയോഗത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇന്ത്യയിൽ വൻതോതിൽ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൈനയിലെ രോഗപ്പകർച്ചയിൽ ഇന്ത്യയിൽ പരിഭ്രാന്തി വേണ്ട. എച്ച്എംപിവി വൈറസിനെതിരെ പ്രത്യേക ആന്റി വൈറൽ ചികിത്സ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ, രോഗം പകരുന്നത് തടയാനുള്ള മുൻകരുതൽ സ്വീകരിക്കുകയാണ് അഭികാമ്യമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.

Read More

Advertisment
Virus China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: