/indian-express-malayalam/media/media_files/2025/01/07/bdmtYMgmu6bl9i0OrSty.jpg)
ദത്ത ദാമോദർ
പനജി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ദത്ത ദാമോദർ നായിക്കിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരു അഭിമുഖത്തിൽ ക്ഷേത്രം പൂജാരിമാരെ കൊള്ളക്കാർ എന്ന് വിളിച്ചെന്നാരോപിച്ചാണ് ഗോവ പോലീസ് ദത്ത ദാമോദറിനെതിരെ കേസെടുത്ത്ത്.
ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദക്ഷിണ ഗോവയിലെ പർതഗലിയിലുള്ള മഠത്തെക്കുറിച്ചും പൂജാരിമാരെപ്പറ്റിയും അപകീർത്തികരമായ പരമാർശങ്ങൾ നടത്തിയെന്നാരോപിച്ച് സതീഷ് ഭട്ടെന്നയാളാണ് പോലീസിനെ സമീപിച്ചത്. ദൈവവിശ്വാസം വ്യക്തിപരമായ കാര്യമാണെങ്കിലും പുരോഹിതന്മാരെയും ക്ഷേത്രങ്ങളെയും മഠങ്ങളെയും കൊള്ളക്കാരായി മുദ്രകുത്തി പരസ്യമായി പ്രസ്താവനകൾ നടത്തുന്നത് കുറ്റകരമാണെന്ന് പരാതിയിൽ പറയുന്നു. ഇത്തരം പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുമെന്നും പരാതിയിൽ പറയുന്നു.
ദത്ത ദാമോദറിന്റെ പരാമർശത്തിനെതിരെ ഹിന്ദു സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, താൻ ഒരു നിരീശ്വര വാദിയാണെന്നും പരാതിയെ ഭയക്കുന്നില്ലെന്നും ദത്ത ദാമോദറും പ്രതികരിച്ചു. ഗോവയിലെ പ്രമുഖ വ്യവസായി കൂടിയാണ് ദത്ത ദാമോദർ നായിക്ക്.
Read More
- ഡൽഹി തിരഞ്ഞെടുപ്പ് അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്
- എച്ച്എംപിവി കേസുകൾ ഉയരുന്നു, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം
- നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി
- പൊലീസ് വാഹനത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം; ഒൻപത് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
- ദേശീയ ഗാനം ആലപിച്ചില്ല, നിയമസഭയിൽനിന്ന് തമിഴ്നാട് ഗവർണർ ഇറങ്ങിപ്പോയി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.