scorecardresearch

അദാനി ഗ്രൂപ്പിനെ പിടിച്ചുലച്ച വെളിപ്പെടുത്തൽ നടത്തി, ഹിൻഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സ്ഥാപകൻ

അടക്കമുള്ള വമ്പൻ കോർപറേറ്റ് കമ്പനികളുടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നു

അടക്കമുള്ള വമ്പൻ കോർപറേറ്റ് കമ്പനികളുടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നു

author-image
WebDesk
New Update
news

ഹിൻഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ന്യൂയോർക്ക്: അദാനി കമ്പനികൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ യുഎസിലെ ഹിൻഡൻബർഗ് റിസർച്ച് സ്ഥാപനം അടച്ചുപൂട്ടുന്നു. കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. അദാനി അടക്കമുള്ള വമ്പൻ കോർപറേറ്റ് കമ്പനികളുടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകൾ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നു. ഇതോടെ കമ്പനി വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞത്. 

Advertisment

അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റർനാഷനൽ തുടങ്ങിയ വൻകിട കമ്പനികളുടെ തട്ടിപ്പ് വിവരങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം അവസാനം മുതൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഞങ്ങളുടെ ടീമിനോടും പങ്കുവച്ചതുപോലെ, ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടാൻ ഞാൻ തീരുമാനിച്ചു. ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലികൾ പൂർത്തിയാക്കിയശേഷം കമ്പനി പിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. ആ ദിവസം ഇന്നാണ്," സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കുറിപ്പിൽ പറയുന്നു. തന്റെ തീരുമാനത്തിനു പിന്നിൽ പ്രത്യേക കാരണം ഇല്ലെന്നും പുറമെനിന്നുള്ള ഭീഷണിയോ ആരോഗ്യപ്രശ്നമോ മറ്റേതെങ്കിലും അടിയന്തര കാര്യങ്ങളോ ഇല്ലെന്നും ആൻഡേഴ്സൺ പറഞ്ഞിട്ടുണ്ട്.

അദാനി ഗ്രൂപ്പ്, നികോള, ഇറോസ് ഇന്റർനാഷനൽ തുടങ്ങിയ വൻകിട കമ്പനികളെ പിടിച്ചു കുലുക്കിയ തട്ടിപ്പ് വിവരങ്ങളാണ് ഹിൻഡൻബർഗ് പുറത്തുവിട്ടത്. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ തട്ടിപ്പ്, ഓഹരി ക്രമക്കേട് എന്നിവ ആരോപിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ വൻ ഇടിവുണ്ടായി. 100 ബില്യനിലധികം ഡോളറിന്റെ നഷ്ടമാണ് അദാനിക്കുണ്ടായത്.

Read More

Adani Group

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: