scorecardresearch

ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസുമായി കരാർ; സ്ഥീരികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനാണ് കരാർ താത്കാലിക അന്ത്യം കുറിക്കുന്നത്

പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനാണ് കരാർ താത്കാലിക അന്ത്യം കുറിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Israel Hamas Ceasefire Deal Update

ചിത്രം: എക്സ്

ഗാസയിൽ ബന്ദികളാക്കിയവരെ തിരിച്ചയക്കാൻ ഹമാസുമായി ധാരണയിലെത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് അന്തിമരൂപം നൽകുന്നതിൽ അവസാന നിമിഷം തടസ്സങ്ങളുണ്ടെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്. തടസങ്ങള്‍ പരിഹരിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Advertisment

വെള്ളിയാഴ്ച ക്യാബിനറ്റ് വിളിക്കും. അതിനു ശേഷം ദീർഘകാലമായി കാത്തിരുന്ന കരാറിന് സർക്കാർ അംഗീകാരം നൽകുമെന്ന് നെതന്യാഹു പറഞ്ഞു. പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനാണ് കരാർ താത്കാലിക അന്ത്യം കുറിക്കുന്നത്. കരാർ പ്രകാരം, ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ വിട്ടയക്കും. ഇതിനു പകരമായി ഹമാസും ബന്ദികളെ മോചിപ്പിക്കുമെന്നാണ് വിവരം. പലയാനം ചെയ്യപ്പെട്ട പലസ്‌തീനികള്‍ക്ക് ഗാസയിലെ വീടുകളിലേക്ക് മടങ്ങി വരാനും കരാറിൽ അവസരമുണ്ട്.

അതിനിടെ, വ്യാഴാഴ്ചയും ഇസ്രയേൽ വ്യോമാക്രമണം തുടർന്നു. ആക്രമണത്തിൽ 72 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

അതേസമയം, വെടിനിർത്തൽ കരാർ നെതന്യാഹുവിൻ്റെ ഭരണസഖ്യത്തിനുള്ളിൽ പിരിമുറുക്കം സൃഷ്ടിക്കുകയാണ്. പ്രത്യേകിച്ച്  തീവ്ര വലതുപക്ഷ സംഘങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കരാർ അംഗീകരിച്ചാൽ രാജിവെക്കുമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment

കരാർ, അശ്രദ്ധവും ഇസ്രായേലിൻ്റെ ദൂർഘകാല സുരക്ഷയ്ക്ക് നാശമുണ്ടാക്കുന്നതും ആണെന്ന് മന്ത്രി വിശേഷിപ്പിച്ചു. എന്നാൽ, ബന്ദികളെ നാട്ടിലേക്ക് കൊണ്ടുവരേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ നെതന്യാഹു കരാറുമായി മുന്നോട്ട് പോകുകയായിരുന്നു എന്നാണ് വിവരം.

Read More

Israel hamas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: