/indian-express-malayalam/media/media_files/2025/05/13/XK3uIKRS8eg76LGBGT2x.jpg)
സംയുക്ത സേനയുടെ വാർത്താസമ്മേളനത്തിൽ ചൈനീസ് മിസൈലുകൾ സാന്നിധ്യം ചിത്രങ്ങൾ സഹിതം ഉന്നത സൈനിക ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു
india Pakistan News Updates: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ പ്രയോഗിച്ച ചൈനീസ് ആയുധങ്ങളുടെ പേര് വെളിപ്പെടുത്തി ഇന്ത്യൻ സൈന്യം. തിങ്കളാഴ്ച സംയുക്ത വാർത്താ സമ്മേളനത്തിൽ എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിസൈൽ അവശിഷ്ടങ്ങളുടെ തെളിവുകൾ സഹിതമാണ് അദ്ദേഹം, ഇക്കാര്യം വിശദീകരിച്ചത്.
പിൽ-15,മെയ്ഡ് ഇൻ ചൈന
പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്ന് കണ്ടെടുത്ത മിസൈലുകളുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ചൈനയുടെ ആയുധ സാന്നിധ്യം കണ്ടെത്തിയത്. ലോംഗ് റേഞ്ച് മിസൈലുകളുടെ ഗണത്തിൽപ്പെടുന്നതാണ് പിൽ-15. ചൈനയുടെ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്തതാണ് പിൽ-15 മിസൈലുകൾ. 200കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നവയാണ് ഇവ.
പാക്കിസ്ഥാന് ആയുധങ്ങൾ ചൈന നൽകുന്നുണ്ടെന്ന് ആരോപണം ഉയരുമ്പോൾ പലപ്പോഴും അത് നിഷേധിക്കുകയാണ് ചൈന ചെയ്യുന്നത്. എന്നാൽ, ഇന്ത്യൻ സൈന്യം കണ്ടെത്തിയ മിസൈൽ അവശിഷ്ടങ്ങൾ ചൈനയുടെ ഈ വാദത്തെ പൊളിക്കുന്നതാണ്. രാഷ്ട്രീയ-സാമ്പത്തിക മേലയ്‌ക്കൊപ്പം സൈനിക മേഖലയിലും ചൈന-പാക്കിസ്ഥാൻ ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തുർക്കിയുടെ സഹായവും ലഭിച്ചു
നേരത്തെ ഇന്ത്യയ്‌ക്കെതിരെ തുർക്കിയിൽ നിർമിച്ച ആയുധങ്ങളും പാക്കിസ്ഥാൻ ഉപയോഗിച്ചെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ തുർക്കിയിൽ നിർമിച്ച ഡോങ്കർ ഡ്രോണുകൾ ഉപയോഗിച്ചതിനും സൈന്യത്തിന് തെളിവുകൾ ലഭിച്ചിരുന്നു.
അസിസ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഭാഗമായ അസിസ്ഗാർഡ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഒരു സായുധ ഡ്രോൺ സംവിധാനമാണ് സോങ്കർ. തുർക്കി സായുധസേന ഉപയോഗിക്കുന്ന ആഭ്യന്തര ഡ്രോൺ സംവിധാനമാണിത്. മെഷീൻ ഗൺ ഘടിപ്പിച്ച തുർക്കിയിലെ ആദ്യത്തെ തദ്ദേശീയ ഡ്രോൺ ആണിത്. തുർക്കി തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പാക്കിസ്ഥാന്റെ കൈയ്യിലുള്ളതിൽ നിന്ന് വ്യക്തമാകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ പ്രതിരോധ രംഗത്തെ സഹകരണമാണ്.
അതേസമയം, ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ അതിർത്തിയിലെ സൈന്യത്തെ കുറയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽസ് ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഇന്ത്യയുടെ ഡി.ജി.എം.ഒ. ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പാകിസ്ഥാൻ സൈനിക മേധാവി മേജർ ജനറൽ കാഷിഫ് അബ്ദുള്ളയുമായി സംസാരിച്ചിരുന്നു. വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ചർച്ചയാണ് തിങ്കളാഴ്ച നടന്നതത്. ഈ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
Read More
- ഇന്ത്യ-പാക് വെടിനിർത്തൽ; അതിർത്തിയിൽ സൈന്യത്തെ കുറയ്ക്കാൻ ധാരണ
- ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
- രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് താക്കീതുമായി നരേന്ദ്ര മോദി
- വിക്രം മിസ്രിയ്ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം
- പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം
- കറാച്ചി ബേക്കറിയുടെ പേര് മാറ്റണം; പ്രതിഷേധക്കാർ ബേക്കറി അടിച്ചുതകർത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.