/indian-express-malayalam/media/media_files/2025/05/13/7Xw573BsRFq2ELyj6OSJ.jpg)
അതിർത്തിയിൽ സൈന്യത്തെ കുറയ്ക്കാൻ ധാരണ
Operation Sindoor Updates: ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെ അതിർത്തിയിലെ സൈന്യത്തെ കുറയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽസ് ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഇന്ത്യയുടെ ഡി.ജി.എം.ഒ. ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പാകിസ്ഥാൻ സൈനിക മേധാവി മേജർ ജനറൽ കാഷിഫ് അബ്ദുള്ളയുമായി സംസാരിച്ചിരുന്നു. വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ചർച്ചയാണ് തിങ്കളാഴ്ച നടന്നതത്. ഈ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
ഇരുപക്ഷവും പരസ്പരം വെടിയുതിർക്കുകയോ ശത്രുതാപരമായ നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്ന് യോഗത്തിൽ ധാരണയായി.അതിർത്തികളിൽ നിന്നും സൈന്യത്തെ കുറയ്ക്കുന്നുണ്ടെന്ന് ഇരുപക്ഷവും ഉറപ്പാക്കണമെന്നും യോഗത്തിൽ ധാരണയായി.
അതേസമയം, ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്സൈറ്റിലോ ആപ്പിലോ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദേശിച്ചു.
അമൃത്സറിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെയുള്ള മറ്റ് വിമാന സർവീസുകൾ മെയ് 15 മുതൽ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. സാധാരണ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ തങ്ങളുടെ ടീമുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് എയർലൈൻ സ്ഥിരീകരിച്ചു. ലേ, ശ്രീനഗർ, ജമ്മു, ധർമ്മശാല, കാണ്ട്‌ല, അമൃത്സർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
മൂന്ന് ഭീകരരെ വധിച്ചു
ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ ഇ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. ഷോപ്പിയാനിലെ വനമേഖലയിൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരവാദികളെ കണ്ടെത്തിയത്. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരരാണോ കൊല്ലപ്പെട്ടത് എന്നത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Read More
- ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
- രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; പാക്കിസ്ഥാന് താക്കീതുമായി നരേന്ദ്ര മോദി
- വിക്രം മിസ്രിയ്ക്കെതിരായ സൈബർ ആക്രമണം; സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തം
- പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം
- കറാച്ചി ബേക്കറിയുടെ പേര് മാറ്റണം; പ്രതിഷേധക്കാർ ബേക്കറി അടിച്ചുതകർത്തു
- ഇന്ത്യ-പാക് സംഘർഷം; അടച്ചുപൂട്ടിയ 32 വിമാനത്താവളങ്ങൾ തുറക്കും
- ഉറക്കമില്ലാത്ത രാത്രികൾക്കൊടുവിൽ ജമ്മു കശ്മീരിലും അതിർത്തി സംസ്ഥാനങ്ങളിലും വീണ്ടും സമാധാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.