/indian-express-malayalam/media/media_files/2024/10/30/04aChmHwWZT7IQmJdtwF.jpg)
ചിത്രം: എക്സ്
ഡൽഹി: ലഡാക്കിൻ്റെ അതിർത്തി പ്രദേശങ്ങളായ ഡെപ്‌സാങ്ങിലും ഡെംചോക്കിലും ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം പൂർത്തിയാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പട്രോളിംഗ് ഉടൻ ആരംഭിക്കും. പ്രാദേശിക കമാൻഡർ തലത്തിൽ ചർച്ചകൾ തുടരുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച മധുരപലഹാരങ്ങൾ കൈമാറും.
പരിശോധന പുരോഗമിക്കുകയാണ്. പട്രോളിംഗ് രീതികൾ ഗ്രൗണ്ട് കമാൻഡർമാർക്കിടയിൽ തീരുമാനിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും പരിശോധന നടത്തുന്നുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിൽ പട്രോളിംഗ് ക്രമീകരണങ്ങൾക്ക് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് നടപടി പൂർത്തിയായിരിക്കുന്നത്.
നാലര വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്നിരുന്ന നിയന്ത്രണ രേഖയിലെ അതിർത്തി തർക്കങ്ങളിൽ പരിഹാരം ഉണ്ടാകുന്നത്. ഗാൽവൻ സംഘർഷത്തെ തുടർന്ന് 2020 മുതലാണ് ഇന്ത്യയും, ചൈനയും പ്രദേശത്ത് പട്രോളിങ് നിർത്തിവച്ചത്. ഗാൽവൻ സംഘർഷത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയും, നയതന്ത്ര ബന്ധം വഷളാകുകയും ചെയ്തിരുന്നു.
ഇരു രാജ്യങ്ങളും സൈനിക വിന്യാസത്തിന് ശേഷം ചർച്ചകൾ നടത്തി വരുകയായിരുന്നു. ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ധാരണയിലെത്തിയതായും, സംയുക്ത പട്രോളിങ് പുനഃരാരംഭിക്കുമെന്നും വെളിപ്പെടുത്തിയ ശേഷം, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഇത് സേനാ പിന്മാറ്റത്തിലേക്കും 2020ൽ മേഖലയിൽ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിലേക്കും ക്രമേണ നയിക്കുമെന്ന് പറഞ്ഞിരുന്നു.
Read More
- രേണുകാസ്വാമി വധക്കേസ്; നടൻ ദർശന് ജാമ്യം
- ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തി; സമ്മതിച്ച് കനേഡിയൻ അധികൃതർ
- നയീം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവൻ
- ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു
- മിസൈൽ ആക്രമണങ്ങൾക്കു മറുപടി; ഇറാനിൽ വ്യോമാക്രമണം നടത്തി
- മുംബൈയിൽ റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; ഒൻപത് പേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.