/indian-express-malayalam/media/media_files/uploads/2018/09/kannada-actor-darshan-accident.jpg)
ആറാഴ്ചത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്
ബംഗളുരു: ഓട്ടോ ഡ്രൈവർ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശന് ഇടക്കാല ജാമ്യം. കർണാടക ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാനായി ആറാഴ്ചത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
നട്ടെല്ലിനുവേണ്ടിയുള്ള ശസ്ത്രക്രിയയയ്ക്ക് വിധേയനാകാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താരം കോടതിയെ അടുത്തിടെ സമീപിച്ചിരുന്നു. ദർശന്റെ രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ നിയമോപദേശകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിലൂടെ സന്ദേശം അയച്ചുമായി ബന്ധപ്പെട്ട തർക്കമാണ് രേണുകസ്വാമി എന്ന ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ചത്. ദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേണുകാസ്വാമിയെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം ജൂൺ ഒൻപതിന് സുമനഹള്ളിയിൽ നിന്നും കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
Read More
- ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തി; സമ്മതിച്ച് കനേഡിയൻ അധികൃതർ
 - നയീം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവൻ
 - ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു
 - മിസൈൽ ആക്രമണങ്ങൾക്കു മറുപടി; ഇറാനിൽ വ്യോമാക്രമണം നടത്തി
 - മുംബൈയിൽ റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; ഒൻപത് പേർക്ക് പരിക്ക്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us