scorecardresearch

ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തി; സമ്മതിച്ച് കനേഡിയൻ അധികൃതർ

കനേഡിയൻ പാർലമെന്റിന്റെ കോമൺ പബ്ലിക് കമ്മിറ്റിക്ക് മുൻപാകെ നൽകിയ വിശദീകരണങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്

കനേഡിയൻ പാർലമെന്റിന്റെ കോമൺ പബ്ലിക് കമ്മിറ്റിക്ക് മുൻപാകെ നൽകിയ വിശദീകരണങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്

author-image
WebDesk
New Update
justin trudeau Amit Shah

ഇന്ത്യയ്‌ക്കെതിരായ വിവരങ്ങൾ ചോർത്തിയെന്ന് കനേഡിയൻ അധികൃതർ

ന്യൂഡൽഹി: ഇന്ത്യ - കാനഡ ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യക്കെതിരായ വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് ചോർത്തി നൽകിയത് കനേഡിയൻ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണെന്നതിന് സ്ഥിരീകരണം.

Advertisment

കാനഡയിലെ സിഖുകാരെ ലക്ഷ്യമിട്ട് ഇന്ത്യ ചില പ്രവർത്തനങ്ങൾ നടത്തിയെന്നതടക്കമുള്ള വിവരങ്ങളാണ് കനേഡിയൻ ഉദ്യോഗസ്ഥർ ചോർത്തി നൽകിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ സംബന്ധിച്ച സുപ്രധാന വിവരങ്ങളും പങ്കുവെച്ചു. വിവരങ്ങൾ കൈമാറിയെന്ന് കനേഡിയൻ വിദേശകാര്യ ഉപമന്ത്രിമാരായ ഡേവിഡ് മോറിസണും നതാലി ഡ്രൂയിനും സ്ഥിരീകരിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കനേഡിയൻ പാർലമെന്റിന്റെ കോമൺ പബ്ലിക് കമ്മിറ്റിക്ക് മുൻപാകെ നൽകിയ വിശദീകരണങ്ങളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് ചോർത്തി നൽകിയതിൽ കാനഡയിൽ തന്നെ വലിയ എതിർപ്പുകൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോമൺ പബ്ലിക് കമ്മിറ്റി അന്വേഷണം ആരംഭിച്ചത്.

ഇന്ത്യ - കാനഡ തർക്കത്തിൽ ഒരു പ്രധാന അമേരിക്കൻ പത്രത്തിന്റെ ഇടപെൽ ആവശ്യമാണെന്ന തന്ത്രപരമായ ധാരണയുടെ അടിസ്ഥാനത്തിലാണ് താനും മോറിസണും ചേർന്ന് വിവരങ്ങൾ കൈമാറിയതെന്നാണ് നതാലി ഡ്രൂയിൻ നൽകിയ വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് മുൻകൂട്ടി കണ്ട തന്ത്രമാണ് തങ്ങൾ നടപ്പാക്കിയതെന്നും അവർ വിശദീകരിച്ചു.

Advertisment

കനേഡിയൻ പൗരൻമാരെ ലക്ഷ്യംവെച്ചുള്ള ജീവന് ഭീഷണിയാകും വിധമുള്ള ഇന്ത്യയുടെ നിയമവിരുദ്ധ നീക്കങ്ങളും തെളിവുകളുമാണ് പ്രധാനമായും കൈമാറിയത്. പ്രതിപക്ഷ നേതാക്കളുമായും വിവരങ്ങൾ പങ്കുവെച്ചിരുന്നെന്നും ഡ്രൂയിൻ വിശദീകരിച്ചു.

Read More

Canada India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: