/indian-express-malayalam/media/media_files/2024/10/29/OZzpT07MEoMbPAIREYjZ.jpg)
ഷെയ്ഖ് നയീം ഖാസിം (ഫൊട്ടൊ കടപ്പാട്-എക്സ്)
ബെയ്റൂട്ട്:ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ ഹസൻ നസറുള്ളയുടെ പിൻഗാമിയായി ഷെയ്ഖ് നയീം ഖാസിം. നസറുള്ള കഴിഞ്ഞാൽ ഹിസ്ബുല്ല നേതൃത്വത്തിലെ രണ്ടാമനായിരുന്നു നയീം ഖാസിം. നസറുള്ളയുടെ മരണത്തെത്തുടർന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു എഴുപത്തിയൊന്നുകാരനായ ഷെയ്ഖ് നയീം ഖാസിം. 33 വർഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു.
ശൂറാ കൗൺസിൽ ചേർന്ന് നയീം ഖാസിമിനെ സെക്രട്ടറി ജനറലായി തിരഞ്ഞടുത്തതായി ഹിസ്ബുല്ല പ്രസ്താവനയിൽ അറിയിച്ചു.ഹിസ്ബുല്ലയിലെ ഉയർന്ന തീരുമാനമെടുക്കൽ സമിതിയാണു ശൂറാ കൗൺസിൽ.
1992 മുതൽ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ സ്ഥാനം വഹിച്ച ഹസൻ നസറുള്ള കഴിഞ്ഞമാസമുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസറുള്ളയ്ക്കു പകരക്കാരനായി നയീം ഖാസിമിനു പുറമെ ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തലവൻ ഹാഷിം സഫീദ്ദീന്റെ പേരും പരിഗണിക്കപ്പെടുന്നതായി വാർത്തകളുണ്ടായിരുന്നു. നസ്‌റുള്ളയുടെ ബന്ധുകൂടിയാണു സഫീദ്ദീൻ.
വർഷങ്ങളായി ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചിക്കുന്ന നയീം ഖാസിം നബാത്തി ഗവർണറേറ്റിലെ ക്ഫാർ കില എന്ന തെക്കൻ ലെബനീസ് ഗ്രാമത്തിൽനിന്നുള്ള കുടംബത്തിലെ അംഗമാണ്. 1953ൽ ബെയ്റൂട്ടിലായിരുന്നു ജനനം. കഴിഞ്ഞ ഒക്ടോബർ മുതൽ നിരവധി ഇസ്രയേൽ ആക്രമണങ്ങൾ നടന്നിട്ടുള്ള പ്രദേശമാണ് ക്ഫാർ കില.
ഹിസ്ബുല്ലയുടെ രുപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഖാസിം പ്രമുഖ ലെബനീസ് - ഇറാഖി മതനേതാവായിരുന്ന അയത്തുള്ള മുഹമ്മദ് ഹുസൈൻ ഫദ്‌ലല്ലയുടെ ശിഷ്യനാണ്. പതിറ്റാണ്ടുകളായി ബെയ്‌റൂട്ടിൽ മതക്ലാസുകൾ നടത്തുന്നുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us