/indian-express-malayalam/media/media_files/2024/10/27/GCqLqDFA6o9zL4fx1MzV.jpg)
ബാന്ദ്ര ടെർമിനസ് (ഫയൽ ചിത്രം)
മുംബൈ: മുംബൈയിൽ റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർക്ക് പരിക്ക്. രണ്ട് പേരുടെ നിലവ ഗുരുതമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെ ഏഴരയോടെ ബാന്ദ്ര ടെർമിനസിലാണ് സംഭവം. ബാന്ദ്ര-ഗോരഖ്പൂർ അന്ത്യോദയ എക്സ്പ്രസിൽ കയറാനുള്ളവരാണ് തിക്കിലും തിരക്കിലുംപെട്ടത്.
ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസിൽ കയറാൻ ഞായറാഴ്ച വൻതിരക്കായിരുന്നു അനുഭവപ്പെട്ടത്. ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോഴേക്കും പലരും ഓടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് വഴിതെളിച്ചതെന്ന് പോലീസ് പറയുന്നു.
പരിക്കേറ്റവരെ ബാന്ദ്ര ഭാബ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപാവലി,ഛാത്ത് ഉത്സവങ്ങളുടെ ഭാഗമായി നിരവധി യാത്രക്കാരാണ് വിവിധയിടങ്ങളിലേക്ക് പോകുവാൻ ഞായറാഴ്ച സ്‌റ്റേഷനിലെത്തിയത്. ഉത്സവ സീസണിലെ തിക്കും തിരക്കും ഒഴിവാക്കുന്നതിന്റെ ഭാഗമായി കുടുതൽ ട്രെയിനുകൾ ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.