scorecardresearch

ആണവോർജ്ജ മേഖലയിൽ സ്വകാര്യനിക്ഷേപം; നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ വാണിജ്യസാധ്യതകളെ പരാമവധി പ്രയോജനപ്പെടുവാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. കരാർ ഒപ്പിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം

ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ വാണിജ്യസാധ്യതകളെ പരാമവധി പ്രയോജനപ്പെടുവാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. കരാർ ഒപ്പിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം

author-image
WebDesk
New Update
atomicpower

ആണവോർജ്ജ മേഖലയിൽ സ്വകാര്യവത്കരണം; നിയമഭേദഗതിയ്ക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. അടുത്ത പാർലമെന്റെ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച് രണ്ട് നിർണായക നിയമഭേദഗതികൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തെ ആണവോർജ്ജ മേഖലയുടെ പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്. 

Advertisment

ആണവനിലയങ്ങളിലെ അപകടവുമായി ബന്ധപ്പെട്ടുള്ള നിയമത്തിലാണ് പ്രധാനമായും ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കും. ആണവോർജ്ജ പദ്ധതികളിലെ വിദേശ നിക്ഷേപം സംബന്ധിച്ചുള്ള നിയമവ്യവസ്ഥയിലും നിർണായക ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ആണവ മേഖലയിൽ കൂടുതൽ വിദേശനിക്ഷേപം ഉറപ്പാക്കാൻ നിയമഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. 

ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ വാണിജ്യസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നത്. കരാർ ഒപ്പിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. യുപിഎ സർക്കാരിന്റെ കാലത്താണ് ഇന്ത്യ-അമേരിക്ക ആണവകരാർ നിലവിൽ വന്നത്. വരാനിരിക്കുന്ന ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചയിൽ ആണവ രംഗത്തുള്ള നിക്ഷേപം പ്രധാന ചർച്ചയാക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്നാണ് റിപ്പോർട്ട്. 

ആണവോർജ മേഖലയിലെ വിദേശ നിക്ഷേപങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ പരിഹരിക്കുന്നതിന് ഈ രണ്ട് ഭേദഗതികളും സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. മുൻപ് ഈ മേഖലയിൽ നിക്ഷേപം നടത്താൻ വിദേശത്ത് നിന്നുള്ള നിക്ഷേപകർ തയ്യാറായിരുന്നെങ്കിലും നിയമപരമായ തടസ്സങ്ങൾ മൂലം പിൻമാറുകയായിരുന്നു. 

Read More

Advertisment
India America

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: