/indian-express-malayalam/media/media_files/2024/12/05/EOLQshFdBeiDsJyA0n8Y.jpg)
പ്രതീകാത്മക ചിത്രം
ചെന്നൈ: രക്ഷിതാക്കളുടെ അനുമതിയില്ലാതെ സ്കൂൾ വിദ്യാർത്ഥികളിൽ ഉത്പന്നങ്ങളുടെ പരീക്ഷണം (പൊഡക്ട് ടെസ്റ്റ്) നടത്തിയെന്ന് പരാതി. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കെതിരെയാണ് (ഐഐടി-എം) രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വന വാണി മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളിൽ പരീക്ഷണം നടത്തിയെന്നാണ് ആരോപണം.
ആരോപണം ഉയർന്നതിനു പിന്നാലെ ഐഐടി-എം മാനേജ്‌മെൻ്റ് സ്‌കൂൾ പ്രിൻസിപ്പൽ എം. സതീഷ് കുമാറിനെ സ്ഥലംമാറ്റിയതായി അധികൃതർ അറിയിച്ചു. അന്വേഷണത്തിനായി രക്ഷിതാക്കളെയും സ്‌കൂൾ മാനേജ്‌മെൻ്റിനെയും ഡിഇഒ വിളിച്ചുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട പ്രൊഫസർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 19 നാണ് കുട്ടികളിൽ പ്രൊഡക്ട് ടെസ്റ്റ് നടന്നത്. 'സ്മാർട്ട് ഇൻസോൾ' എന്ന വസ്തു ഷൂസിനുള്ളിൽ ധരിച്ചും, സ്മാർട്ട് വാച്ച് കൈയ്യിൽ കെട്ടിയും കുട്ടികളെ ഒടിച്ചും ചാടിച്ചും വിവരം ശേഖരിച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇത്തരമൊരു പരീക്ഷണം നടത്തുന്നതായി യാതൊരുവിധ അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഐഐടി മാനേജ്‌മെൻ്റിനും ഡയറക്ടർക്കും നൽകിയ പരാതികളിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന്, ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് റൂൾസ് പ്രകാരം നിയമലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറോട് മറുപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ അംഗം വി. കണ്ണദാസൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം, ക്ലിനിക്കൽ പരീക്ഷണങ്ങളോ മെഡിക്കൽ ഉപകരണ പരിശോധനയോ നടന്നിട്ടില്ലെന്ന് ഐഐടി മദ്രാസ് പ്രസ്താവനയിലൂടെ പ്രതികരിച്ചു. ഇതിനായി രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ലെന്നും ഐഐടി വ്യക്തമാക്കി.
Read More
- മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു; അജിത് പവാറും ഷിൻഡെയും ഉപമുഖ്യമന്ത്രിമാർ
- മോശം വിമാനസർവ്വീസുകളുടെ പട്ടികയിൽ ഇൻഡിഗോയും; സർവേ തള്ളി വിമാനക്കമ്പനി
- സംഭല്‍ സന്ദര്‍ശിക്കാതെ രാഹുലും പ്രിയങ്കയും മടങ്ങി
- സുവര്‍ണക്ഷേത്രത്തില്‍വച്ച് അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- ലഷ്കർ ഭീകരൻ ജുനൈദ് അഹമ്മദ് ഭട്ടിനെ സുരക്ഷാസേന വധിച്ചു
- പാക്കേജ് കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.