/indian-express-malayalam/media/media_files/2024/12/03/MWTqvGMlL4uZFmthp75m.jpg)
ജുനൈദ് അഹമ്മദ് ഭട്ട്
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ജുനൈദ് അഹമ്മദ് ഭട്ടിനെ വധിച്ചു. ദച്ചിഗാമിൽ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭട്ടിനെ വധിച്ചത്. ഗന്ദർബാലിലെ ഒരു സ്വകാര്യ കമ്പനിയുടെ ഹൗസിംഗ് ക്യാമ്പിൽ ആറ് തൊഴിലാളികളെയും ഒരു ഡോക്ടറെയും കൊലപ്പെടുത്തിയ ആക്രമണത്തിന് നേതൃത്വം നൽകിയത് ജുനൈദ് അഹമ്മദ് ആയിരുന്നു. ജുനൈദ് അഹമ്മദിനെ വധിച്ചതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദച്ചിഗാമിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
ദച്ചിഗാമിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ജമ്മു കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. ഒളിവിൽ കഴിയുന്ന രണ്ട് ഭീകരർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. അടുത്തിടെ ഭീകരർ നടത്തിയ നിരവധി ആക്രമണങ്ങളെത്തുടർന്ന് സുരക്ഷാ സേന തെരച്ചിൽ വർധിപ്പിച്ചിട്ടുണ്ട്. നവംബർ 23ന് ബാരാമുള്ള ജില്ലയിലെ കുൻസർ മേഖലയിൽ ബാരാമുള്ള പോലീസ് ഭീകരരുടെ ഒരു ഒളിത്താവളം തകർത്തിരുന്നു.
ഒക്ടോബർ 20-ന് ഗന്ദർബാലിലെ തുരങ്ക നിർമ്മാണ സ്ഥലത്ത് ഒരു ഡോക്ടറെയും ആറ് കുടിയേറ്റ തൊഴിലാളികളെയും കൊലപ്പെടുത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ജുനൈദ് അഹമ്മദ് ഭട്ടിന്റെ സാന്നിധ്യം സിആർപിഎഫ് സ്ഥിരീകരിച്ചത്. ആക്രമണം നടന്ന് ദിവസങ്ങൾക്കുശേഷം സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുരങ്ക നിർമ്മാണ ജോലി ചെയ്യുന്ന തൊഴിലാളികളും മറ്റ് ജീവനക്കാരും താമസിക്കുന്ന ക്യാമ്പിലേക്ക് ഭട്ട് പ്രവേശിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്നാണ് ജുനൈദ് അഹമ്മദ് ഭട്ടിനായി തെരച്ചിൽ ഊർജ്ജിതമാക്കിയത്. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ നിരവധി സൈനികർക്കും പരുക്കേറ്റിട്ടുണ്ട്.
Read More
- പാക്കേജ് കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം
- ഫിൻജാൽ ചുഴലിക്കാറ്റ്; തെക്കൻ കർണാടകയിൽ കനത്ത മഴ; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു
- സഭാ തർക്കത്തിൽ ഇടപെടലുമായി സുപ്രീം കോടതി; പള്ളികൾ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം
- തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍; അഞ്ചു കുട്ടികൾ അടക്കം ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
- ദുരഭിമാനക്കൊല; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹോദരൻ വെട്ടി കൊലപ്പെടുത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.