scorecardresearch

തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍; അഞ്ചു കുട്ടികൾ അടക്കം ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

മണ്ണിടിച്ചിലില്‍ കാണാതായ ഒരു കുടുംബത്തിലെ ഏഴുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്

മണ്ണിടിച്ചിലില്‍ കാണാതായ ഒരു കുടുംബത്തിലെ ഏഴുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tiruvannamalai Landslide

ചിത്രം: എക്സ്

ചെന്നൈ: തമിഴ്‌നാട്ടിൽ മണ്ണിടിഞ്ഞ് കാണാതായ ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തിരുവണ്ണാമലൈ വി.യു.സി നഗറിനു സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. കൂറ്റൻ പാറ അടിവാരത്തെ വീടുകളിലേക്ക് പതിക്കുകയായിരുന്നു. അഞ്ചു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ ഏഴുപേരാണ് മണ്ണിനടിയില്‍ പെട്ടത്.

Advertisment

രാജ്കുമാർ, ഭാര്യ മീന മക്കളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തിരുവണ്ണാമലൈ ക്ഷേത്രത്തിന്റെ സമീപത്തെ നൂറു മീറ്ററോളം ഉയരമുള്ള ദീപ പര്‍വതത്തിന്റെ താഴ്വരയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മൂന്നിടങ്ങളിൽ മണ്ണിടിച്ചിലില്‍ ഉണ്ടായി. ഇതോടെ, ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തമിഴ്നാട്ടിലും പുതുചേരിയിലുമായി മരിച്ചവരുടെ എണ്ണം 21 ആയി.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഞായറാഴ്ചായാണ് ചുഴലിക്കാറ്റായി മാറിയത്. കനത്ത മഴയെ തുടർന്ന് വില്ലുപുരം, കടലൂർ, തിരുവണ്ണാമലൈ, കൃഷ്ണഗിരി ജില്ലകളുടെ താഴ്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

Advertisment

കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ 2 ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം ജില്ലകളിലാണ് അവധി. ചിദംബരം അണ്ണാമലൈ സർവകലാശാല നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, കല്ലുറിച്ചി, മയിലാടുംതുറൈ എന്നീ നാലു ജില്ലകളിലെ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ റദ്ദാക്കിയിട്ടുണ്ട്. പുതുച്ചേരി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു.

Read More

Cyclone Landslide Tamil Nadu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: