/indian-express-malayalam/media/media_files/2024/12/03/jjPSlJXKwbehwIndICeJ.jpg)
Express Photo: Jithendra M
ബെംഗളൂരു: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ കർണാടകയിൽ മഴ കനക്കുന്നു. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണ കന്നഡ, കുടക്, ചാമരാജനഗർ, ഉഡുപ്പി, മൈസൂരു, ചിക്കബല്ലാപ്പൂർ, മാണ്ഡ്യ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച അവധി. അതാത് ജില്ലകളിലെ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. പരീക്ഷ നടക്കുന്ന ചാമരാജനഗറിലെ ഡിഗ്രി കോളേജുകൾ ഒഴികെയുള്ള എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയാണ്. ചിക്കമംഗളൂരുവിൽ, പ്രൈമറി, ഹൈസ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.
അതേസമയം, സ്‌കൂളുകളും കോളേജുകളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. അവധി നൽകാത്തതിൽ പ്രതിഷേധിച്ച് നിരവധി രക്ഷകർത്താക്കൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പ് കുടകിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമംഗളൂരു, മൈസൂരു, ചാമരാജനഗർ, രാമനഗര ജില്ലകളിൽ ഓറഞ്ച് അലർട്ടും, മാണ്ഡ്യ, ഹാസൻ, ബെംഗളൂരു എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് ബെംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും അടുത്ത രണ്ട് ദിവസത്തേക്ക് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നദീതീരങ്ങളിലും ബീച്ചുകളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും പോകരുതെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More
- സഭാ തർക്കത്തിൽ ഇടപെടലുമായി സുപ്രീം കോടതി; പള്ളികൾ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം
- തിരുവണ്ണാമലൈ ഉരുള്പൊട്ടല്; അഞ്ചു കുട്ടികൾ അടക്കം ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
- ദുരഭിമാനക്കൊല; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹോദരൻ വെട്ടി കൊലപ്പെടുത്തി
- ബംഗ്ലാദേശി രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൂടുതൽ ഡോക്ടർമാർ; പതാകയിൽ പ്രണാമം ചെയ്യണമെന്ന് നിർദേശം
- 7 ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികൾ അടുത്ത വർഷം കാനഡ വിടേണ്ടി വന്നേക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.