/indian-express-malayalam/media/media_files/2024/12/05/HRfCIQMBDoBpvGlJP6Da.jpg)
ചിത്രം: എക്സ്
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു. മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. എൻസിപി നേതാവ് അജിത് പവാർ, ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ബോളിവുഡ് താരം ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺബീർ കപൂർ, രൺവീർ സിങ്, സഞ്ജയ് ദത്ത്, ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, വ്യവസായി മുകേഷ് അംബാനി തുടങ്ങിയവരും ചടങ്ങുകൾക്ക് സാക്ഷിയായി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ, ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിലെത്തി.
#WATCH | Mumbai: Devendra Fadnavis takes oath as Chief Minister of Maharashtra
— ANI (@ANI) December 5, 2024
Prime Minister Narendra Modi, Union Home Minister Amit Shah, bjp national president JP Nadda, Defence Minister Rajnath Singh, UP CM Yogi Adityanath and CMs & Deputy CMs of NDA-ruled states, Union… pic.twitter.com/NrjXGk4BYF
മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റത്. മുഖ്യമന്ത്രി പദവിയിൽ 54 കാരനായ ഫഡ്നാവിസിന് ഇത് മൂന്നാമൂഴമാണ്. 2014 മുതൽ 2019 വരെ ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നു. 2019ൽ ശിവസേനയുമായുള്ള ഭിന്നതയെ തുടർന്ന് എൻസിപി നേതാവ് അജിത് പവാറിന്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും, ശരദ് പവാർ എതിർത്തതോടെ ഭൂരിപക്ഷം തെളിയിക്കാനാകാതെ അഞ്ചുദിവസത്തിനകം രാജിവെക്കേണ്ടി വന്നു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളിൽ വിജയിച്ചു. ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷം 57 സീറ്റുകളും എൻസിപി അജിത് പവാർ പക്ഷം 41 സീറ്റും നേടി. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സർക്കാർ രൂപീകരണം സാധ്യമായത്. ഇന്നലെ നടന്ന ബിജെപി നിയമസഭാകക്ഷിയോഗം ഏകകണ്ഠമായാണ് ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
Read More
- മോശം വിമാനസർവ്വീസുകളുടെ പട്ടികയിൽ ഇൻഡിഗോയും; സർവേ തള്ളി വിമാനക്കമ്പനി
- സംഭല്‍ സന്ദര്‍ശിക്കാതെ രാഹുലും പ്രിയങ്കയും മടങ്ങി
- സുവര്‍ണക്ഷേത്രത്തില്‍വച്ച് അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- ലഷ്കർ ഭീകരൻ ജുനൈദ് അഹമ്മദ് ഭട്ടിനെ സുരക്ഷാസേന വധിച്ചു
- പാക്കേജ് കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.