scorecardresearch

സംഭല്‍ സന്ദര്‍ശിക്കാതെ രാഹുലും പ്രിയങ്കയും മടങ്ങി

ഗാസിപൂർ അതിർത്തിയിൽവച്ചാണ് കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞത്

ഗാസിപൂർ അതിർത്തിയിൽവച്ചാണ് കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞത്

author-image
WebDesk
New Update
news

രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഗാസിപുർ അതിർത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ. എക്സ്പ്രസ് ഫൊട്ടോ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മടങ്ങി. തന്നെ തടഞ്ഞത് അവകാശ ലംഘനമാണെന്ന് രാഹുൽ പ്രതികരിച്ചു. ഗാസിപൂർ അതിർത്തിയിൽവച്ചാണ് രാഹുലും പ്രിയങ്കയും അടങ്ങിയ  കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞത്.

Advertisment

രാഹുലും പ്രിയങ്കയും സംഭലിലേക്ക് എത്തുന്നത് തടയാനായി ആയിരത്തിലധികം പൊലീസുകാരെ ഗാസിപൂർ അതിർത്തിയിൽ വിന്യസിച്ചിരുന്നു. എംപിമാരുടെ വാഹനം ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ എത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കെ.സി.വേണുഗോപാലും യുപിയിലെ കോൺഗ്രസ് എംപിമാരും സംഘത്തിലുണ്ടായിരുന്നു. മണിക്കൂറുകളോളം റോഡിൽ കാത്തുകിടന്നെങ്കിലും കോൺഗ്രസ് സംഘത്തെ സംഭലിലേക്ക് പോകാൻ അധികൃതർ അനുവദിച്ചില്ല. തുടർന്നാണ് കോൺഗ്രസ് നേതാക്കൾ മടങ്ങിയത്.

സംഭൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ് പോലീസ് കമ്മീഷണർമാർക്കും അംരോഹ, ബുലന്ദ്ഷഹർ ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാർക്കും രാഹുലിനെ അതിർത്തിയിൽ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്തെഴുതിയിരുന്നു. നേതാക്കളെ തടഞ്ഞതോടെ ബാരിക്കേഡ് മാറ്റണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷ സാധ്യത ഉടലെടുത്തതോടെ ഡൽഹി–മീററ്റ് റോഡ് ഭാഗികമായി അടച്ചു.

രാഹുലിനെ തടയാനാകില്ലെന്നും ഉറപ്പായും അദ്ദേഹം സംഭൽ സന്ദർശിക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. അതേസമയം, സംഭൽ സന്ദർശിക്കാൻ രാഹുലിന് ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നില്ല. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സംഭലിലേക്ക് പുറത്തുനിന്നുള്ളവർ എത്തുന്നതിന് ജില്ലാ ഭരണകൂടം നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

Advertisment

സംഭൽ ജില്ലയിലെ ഷാഹി ജുമാ മസ്‌ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുഗൾ ഭരണകാലത്തു ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന് ആരോപിച്ച് നൽകിയ കേസിൽ ജില്ലാ കോടതി നിർദേശപ്രകാരം സർവേ നടത്തുന്നതിനിടയിൽ കഴിഞ്ഞ 24ന് ഉണ്ടായ സംഘർഷത്തിലും വെടിവയ്പിലുമാണ് 5 യുവാക്കൾ മരിച്ചത്.

Read More

Rahul Gandhi Priyanka Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: