scorecardresearch

മോശം വിമാനസർവ്വീസുകളുടെ പട്ടികയിൽ ഇൻഡിഗോയും; സർവേ തള്ളി വിമാനക്കമ്പനി

താഴ്ന്ന ഉപഭോക്തൃ അനുഭവവും വിമാനം വൈകലും തടസ്സപ്പെടലും ഉപഭോക്താക്കളുടെ വർധിച്ച ക്ലെയിമുകളും തുടങ്ങിയ മോശം പ്രകടനമാണ് റാങ്കിങ്ങിൽ കൂപ്പുകുത്താൻ കാരണം

താഴ്ന്ന ഉപഭോക്തൃ അനുഭവവും വിമാനം വൈകലും തടസ്സപ്പെടലും ഉപഭോക്താക്കളുടെ വർധിച്ച ക്ലെയിമുകളും തുടങ്ങിയ മോശം പ്രകടനമാണ് റാങ്കിങ്ങിൽ കൂപ്പുകുത്താൻ കാരണം

author-image
WebDesk
New Update
Indigo

മോശം വിമാനസർവ്വീസുകളുടെ പട്ടികയിൽ ഇൻഡിഗോയും

മുംബൈ: ആഗോളതലത്തിൽ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച് ഇൻഡിഗോയും.എയർഹെൽപ് ഇൻകോപ്പറേറ്റാണ് ആഗോള തലത്തിലെ ഏറ്റവും മികച്ചതും മോശം പ്രകടനം നടത്തുന്നതുമായ വിമാനകമ്പനികളുടെ പട്ടിക പുറത്തുവിട്ടത്. ആഗോള റാങ്കിങിൽ ഇന്ത്യൻ വിമാനക്കമ്പനികളിൽ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ 103-ാം സ്ഥാനത്താണ്. താഴ്ന്ന ഉപഭോക്തൃ അനുഭവവും വിമാനം വൈകലും തടസ്സപ്പെടലും ഉപഭോക്താക്കളുടെ വർധിച്ച ക്ലെയിമുകളും തുടങ്ങിയ മോശം പ്രകടനമാണ് റാങ്കിങ്ങിൽ കൂപ്പുകുത്താൻ കാരണം. 

Advertisment

അതേസമയം, എയർഹെൽപ്പ് റാങ്കിംഗിനോട് പ്രതികരിച്ച് ഇൻഡിഗോയും രംഗത്തെത്തി. എയർഹെൽപ്പ് ഇൻകോപ്പറേറ്റിന്റെ സർവ്വേയുടെ വിശ്വാസ്യയെയും വിമാനക്കമ്പനി അധികൃതർ ചോദ്യം ചെയ്ത് രംഗത്തെത്തി. സർവേയിലെ കണ്ടെത്തലുകളെ നിരാകരിക്കുന്നുവെന്ന് വ്യക്തമാക്കിയ വിമാനക്കമ്പനി അധികൃർ ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് തടസ്സരഹിതമായ യാത്രാ അനുഭവം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി. രാജ്യത്തെ ആഭ്യന്തര വിമാനസർവ്വീസുകളുടെ 60-ശതമാനവും ഓപ്പറേറ്റ് ചെയ്യുന്നത് ഇൻഡിഗോയാണ്.

പട്ടികയിൽ ടുണീഷ്യയുടെ ദേശീയ വിമാനകമ്പനിയായ ടുണിസെയറാണ് ലോകത്തിലെ ഏറ്റവും മോശം എയർലൈൻ. 109-ാം സ്ഥാനമാണ് ടുണിസെയറിനുള്ളത്. അതേസമയം 2018 മുതൽ പട്ടികയിൽ ഒന്നാമതായി ആധിപത്യം പുലർത്തിയിരുന്ന ഖത്തർ എയർവേയ്സിനെ പിന്തള്ളി ബ്രൂസ് എയർലൈൻസാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനിയായി ഇത്തവണ റാങ്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ഓൺ-ടൈം പ്രകടനം, യാത്രക്കാർക്കുണ്ടായ തടസങ്ങൾ, യാത്രക്കാർ ഉന്നയിച്ച ക്ലെയിമുകൾ, ഭക്ഷണം സേവനം എന്നിവയെക്കുറിച്ചുള്ള യാത്രക്കാരുടെ ഫീഡ്ബാക്ക് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് പ്രസിദ്ധീകരിച്ചത്. 

Read More

Indigo Airlines Indigo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: