scorecardresearch

ആംബുലൻസ് ഗട്ടറിൽ വീണു; അന്ത്യകർമങ്ങൾക്ക് കൊണ്ടുപോയ മൃതദേഹം ഞെട്ടിയുണർന്നു

ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള മടക്ക യാത്രയ്ക്കിടെ ആംബുലൻസ് ഗട്ടറിൽ വീഴുകയും, കൈ അനങ്ങുന്നതായി ഒപ്പമുണ്ടായിരുന്ന ചെറുമകൻ കാണുകയുമായിരുന്നു

ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള മടക്ക യാത്രയ്ക്കിടെ ആംബുലൻസ് ഗട്ടറിൽ വീഴുകയും, കൈ അനങ്ങുന്നതായി ഒപ്പമുണ്ടായിരുന്ന ചെറുമകൻ കാണുകയുമായിരുന്നു

author-image
WebDesk
New Update
 last rites

പ്രതീകാത്മക ചിത്രം/ഫയൽ

ഹൃദ്രോഗത്തെ തുടർന്ന് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വ്യക്തി ജീവിതത്തിലേക്ക് മടങ്ങിയെത്തി. ദർശൻ സിംഗ് എന്ന 80 കാരനാണ് പുനർജന്മം. അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ആംബുലൻസിൽ ദർശൻ സിംഗിനെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജീവനുള്ളതായി ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

Advertisment

വാർദ്ധക്യ സഹജമായ പ്രശ്‌നങ്ങളാൽ മുത്തച്ഛന് സുഖമില്ലായിരുന്നു, അതിനാൽ അടുത്തിടെ പട്യാലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ദർശൻ സിംഗിന്റെ ചെറുമകൻ ബൽവാൻ സിംഗ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ദർശൻ സിംഗ് അന്തരിച്ചുവെന്ന് കുടുംബത്തെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള മടക്ക യാത്രയ്ക്കിടെ ആംബുലൻസ് ഗട്ടറിൽ വീഴുകയും വാഹനം കുലുങ്ങുകയും ചെയ്തു. ഇതോടെ ദർശൻ സിംഗിന്റെ കൈ അനങ്ങുന്നതായി ഒപ്പമുണ്ടായിരുന്ന ചെറുമകൻ കാണുകയായിരുന്നു.

"അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം, ഞങ്ങൾ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു, കൂടാതെ സംസ്കാരത്തിൽ പങ്കെടുക്കാൻ വരുന്ന ആളുകൾക്ക് ഭക്ഷണവും തയ്യാറാക്കി. എന്നാൽ ആംബുലൻസ് വീട്ടിലേക്ക് എത്താറായപ്പോൾ ഒരു കുഴിയിൽ വീഴുകയും, വാഹനത്തിലുണ്ടായിരുന്ന സഹോദരൻ, മുത്തച്ഛന് ചലനമുണ്ടാക്കുന്നതായി കണ്ടുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി," ബൽവാൻ സിംഗ് പറഞ്ഞു. നിലവിൽ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ദർശൻ സിംഗിനെ പരിചരിക്കുന്ന ഡോക്ടർ പറഞ്ഞു.

Read More

Advertisment
News Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: