/indian-express-malayalam/media/media_files/HYlqPgskqFJK4xlqg065.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയാണ് കാർത്തി ചിദംബരത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം കാർത്തി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അംഗമായതിനാൽ ടിഎൻസിസിക്ക് നോട്ടീസ് നൽകാൻ കഴിയില്ലെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നിട്ടുണ്ട്. നരേന്ദ്ര മോദിക്ക് പകരം വെക്കാൻ ഒരു നേതാവില്ലെന്നും ഒരു പക്ഷേ രാഹുൽ ഗാന്ധിക്ക് പോലും അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും ആയിരുന്നു കാർത്തിയുടെ പരാമർശം. തമിഴ് ചാനലായ തന്തി ടി വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കാർത്തിയുടെ പ്രതികരണം.
തന്റെ പരാമർശത്തിലൂടെ കോൺഗ്രസ് നേതൃത്വത്തിന് നേരെയുള്ള പരോക്ഷ വിമർശനമാണ് കാർത്തി നടത്തിയിരിക്കുന്നതെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. എന്നാൽ മോദിയുടെ കഴിവുകളെ പ്രശംസിച്ചതാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചത്. വിഷയത്തിൽ തമിഴ് നാട് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ പലരും പരസ്യ വിമർശനവുമായി രംഗത്തെത്തിയപ്പോൾ ടിഎൻസിസി അധ്യക്ഷൻ കെഎസ് അഴഗിരി പ്രതികരിക്കാൻ തയ്യാറായില്ല.
“ഇത്തരത്തിലുള്ള പരാമർശം ഒരിക്കലും നല്ല പ്രവണതയല്ല. പ്രത്യേകിച്ചും, രാഹുൽ ഗാന്ധിയുടെ കഴിവിനെ കുറച്ചുകാണുന്നത് പാർട്ടി പ്രവർത്തകർക്ക് സഹിക്കാനാവില്ല. പാർട്ടിയുടെ അച്ചടക്കം ഉയർത്തിപ്പിടിക്കുന്നതിനാണ് നോട്ടീസ് നൽകുന്നത്. ഇത്തരത്തിലുള്ള അച്ചടക്ക ലംഘനം പാർട്ടി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്” മുതിർന്ന ടിഎൻസിസി നേതാവ് പറഞ്ഞു.
തന്തി ടിവിയുടെ അഭിമുഖത്തിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന് ആലോചനകൾ നടക്കുന്നുണ്ടെന്നാണ് കാർത്തി മറുപടി നൽകിയത്. “എന്നാൽ അതിനുമുമ്പ് തന്നെ ജനങ്ങൾക്ക് മുന്നിലേക്ക് തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള സന്ദേശം എത്തിക്കുകയാണ് പ്രാധാനം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പൊതു സന്ദേശം ഉടൻ ആവശ്യമാണ്. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ, നമ്മുടെ വാഗ്ദാനങ്ങളും പദ്ധതികളും തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലല്ല, കുറഞ്ഞത് ആറോ നാലോ മാസം മുമ്പെങ്കിലും പ്രഖ്യാപിക്കണം. എന്നാൽ മാത്രമേ അത് ആളുകളുടെ മനസ്സിൽ കൃത്യമായി ഇടെ പിടിക്കുകയുള്ളൂ. ബിജെപിയുടെ ജയ് ശ്രീറാമിനും ബുൾഡോസർ രാഷ്ട്രീയത്തിനും എതിരായ ഒരു കൃത്യമായ ക്യാമ്പയിനുമായി പാർട്ടി ജനുവരിയോടെ രംഗത്തെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആളുകളുടെ ജീവിതം മെച്ചപ്പെട്ടോ ഇല്ലയോ? ശരാശരി ആളുകളുടെ ജീവിതം ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അവരുടെ കുപ്രചരണങ്ങളെ പ്രതിരോധിക്കാൻ പണപ്പെരുപ്പവും സാമ്പത്തിക പരാധീനതകളും എടുത്തുകാണിക്കേണ്ടിയിരിക്കുന്നു,” കാർത്തി പറഞ്ഞു.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള കടന്നുവരവ് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന്, 53 വർഷത്തിലേറെയായി രാഷ്ട്രീയത്തിൽ പരിചയമുള്ള രാഷ്ട്രീയക്കാരനാണ് ഖാർഗെയെന്ന് കാർത്തി പറഞ്ഞു. എന്നാൽ രണ്ട് പാർട്ടികൾ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചു. മറ്റുള്ളവരും ആ അഭിപ്രായത്തിലേക്ക് വരണം. ആ പദവിക്ക് അദ്ദേഹം യോഗ്യനാണോ എന്ന് തന്നോട് ചോദിച്ചാൽ, തീർച്ചയായും യോഗ്യനാണെന്ന മറുപടിയാണ് കാർത്തി നൽകിയത്.
“മോദിക്കെതിരെ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടുന്നുവെങ്കിൽ അത് വളരെ നേരത്തെ തന്നെ ചെയ്യണമെന്ന് എനിക്ക് തോന്നുന്നു. ഒരു ജനപ്രിയ നടനെയോ ക്രിക്കറ്റ് കളിക്കാരനെയോ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നാലും അത് അവസാന നിമിഷത്തിലാണെങ്കിൽ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളുമായി പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല. കാരണം മോദിയുടെ പ്രചരണം കാലങ്ങളായി നടക്കുന്നതാണ്. കഴിഞ്ഞ ദശകത്തിൽ നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടോ ഇല്ലയോ എന്നതായിരിക്കണം നമ്മൾ ജനങ്ങളോട് ചോദിക്കുന്ന ചോദ്യം", കാർത്തി പറഞ്ഞു.
ഖാർഗെ മോദിയുമായി പൊരുത്തപ്പെടുമോ ഇല്ലയോ എന്ന അവതാരകന്റെ ചോദ്യമാണ് കാർത്തിയെ വെട്ടിലാക്കിയത്. ഇന്നത്തെ പ്രചാരണ ശൈലിയിൽ ആരും മോദിക്ക് തുല്യരല്ലെന്ന് താൻ പറയും എന്നായിരുന്നു കാർത്തി ഇതിന് മറുപടി നൽകിയത്. രാഹുലാണ് എതിരാളിയെങ്കിലോ? എന്നായിരുന്നു അടുത്ത ചോദ്യം. “ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളും ഒരു പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആനുകൂല്യവും കണക്കിെടുത്താൽ രാഹുലിനും ബുദ്ധിമുട്ടാണ്. എന്നാൽ ബിജെപിയെ പരാജയപ്പെടുത്തുന്നത് ഇപ്പോഴും സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ”കാർത്തി പറഞ്ഞു.
തിരഞ്ഞെടുപ്പ് കണക്കുകൾ പഠിക്കുകയും അവ വിലയിരുത്തി ജനങ്ങലിലേക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശങ്ങൾ എത്തിക്കുകയും ചെയ്താൽ, മോദിയുടെ ജനപ്രീതി പോലും മറികടന്ന് ബിജെപിയെ പരാജയപ്പെടുത്താൻ കഴിയും. എന്നാൽ മോദിയെപ്പോലെ ശക്തനായ മറ്റൊരു നേതാവിന്റെ പേര് തന്നോട് ചോദിച്ചാൽ, പെട്ടെന്ന് ഒരു പേര് പറയാൻ കഴിയില്ല. സാധാരണ കോൺഗ്രസ് പ്രവർത്തകരോട് ചോദിച്ചാൽ, രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കണമെന്നായിരിക്കും അവരുടെ മറുപടി. വ്യക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മോദിയെ പരാജയപ്പെടുത്താൻ കഴിയില്ല, എന്നാൽ രാഷ്ട്രീയമായ പോരാട്ടത്തിലൂടെ വിജയം കൈവരിക്കാൻ കഴിയുമെന്നും കാർത്തി ചിദംബരം വ്യക്തമാക്കി.
പാർലമെന്റ് സുരക്ഷാ ലംഘന കേസിലെ പ്രതികൾക്ക് പാസ് നൽകിയത് ഒരു കോൺഗ്രസ് എംപി ആയിരുന്നെങ്കിൽ ബിജെപി അതിനെ രാഷ്ട്രീയപരമായി മുതലെടുക്കുമായിരുന്നുവെന്നും കാർത്തി പറഞ്ഞു. എന്തുകൊണ്ട് കോൺഗ്രസിന് ആ തരത്തിലുള്ള പ്രചാരണങ്ങൾ നടത്താൻ കഴിയുന്നില്ല എന്ന അവതാരകന്റെ ചോദ്യത്തിന് തങ്ങളുടെ പാർട്ടിയുടെയും നേതൃത്വത്തിന്റേയും പോരായ്മമകളെ എപ്പോഴും തുറന്ന് സമ്മതിക്കുന്ന വ്യക്തിയാണ് താനെന്നും ബിജെപിയുടെ ഗ്രൗണ്ട് ഗെയിം കോൺഗ്രസിനേക്കാൾ മികച്ചതാണെന്ന് താൻ സമ്മതിക്കുന്നു എന്നതായിരുന്നു കാർത്തിയുടെ മറുപടി.
ഡിസംബർ 13-ന് പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അടുത്തിടെ നടന്ന ശീതകാല സമ്മേളനത്തിനിടെ സസ്‌പെൻഡ് ചെയ്യപ്പെട്ട നൂറിലധികം പ്രതിപക്ഷ എംപിമാരിൽ ഒരാളാണ് കാർത്തി. താൻ ഇടനാഴിയിൽ നിൽക്കുക മാത്രമാണ് ചെയ്തതെന്നും മുദ്രാവാക്യം വിളിക്കുകയോ പ്ലക്കാർഡ് കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ കാർത്തി, തന്നെ എന്തിനാണ് സസ്‌പെൻഡ് ചെയ്തതെന്ന് ലോക്‌സഭാ സെക്രട്ടറിയോട് ചോദിച്ചിരുന്നുവെന്നും പകരം ഒരു പുഞ്ചിരിയാണ് ലഭിച്ചതെന്നും വ്യക്തമാക്കി. പ്രതിപക്ഷമില്ലാത്ത ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയിലുള്ള സ്റ്റാമ്പിംഗ് ഹൗസാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി എന്ത് തീരുമാനിച്ചാലും, അത് അതേപടി കയ്യടിച്ച് സ്വീകരിക്കുന്ന ഒരു ടീമാണ് അവർക്കാവശ്യം. പാർലെമെന്റിനെ സംവാദങ്ങൾക്കുള്ള ഇടമായി നിലനിർത്താൻ അവർ ആഗ്രഹിക്കുന്നില്ലെന്നും കാർത്തി കൂട്ടിച്ചേർത്തു.
സീറ്റ് വിഭജനം സംബന്ധിച്ച ഇന്ത്യാ മുന്നണിയിലെ അതൃപ്തികളിൽ, ഒരു സഖ്യമാവുമ്പോൾ അവിടെ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെന്നും എന്നാൽ അതിനെയെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയും. അതിനായി കോൺഗ്രസ് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കാർത്തി പറഞ്ഞു. “ഞാൻ പാർട്ടിയിലെ വളരെ ചെറിയ ഒരു ഘടകം മാത്രമാണ്. പല പ്രശ്നങ്ങളും പരിഹരിക്കാൻ നേതൃത്വം ശ്രമിക്കേണ്ടതുണ്ട്. അത് പരിഹരിക്കാൻ ഞാനില്ല. ഈ പ്രശ്‌നങ്ങൾ എനിക്കറിയാമെങ്കിൽ, എന്റെ നേതാക്കൾക്കും അറിയാമെന്ന്, എനിക്ക് ഉറപ്പുണ്ട്, കാർത്തി പറഞ്ഞു.
എല്ലാവരോടും ഹിന്ദി പഠിക്കാൻ ആവശ്യപ്പെടുന്ന ആരെങ്കിലും നാളെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാൽ എന്തുചെയ്യുമെന്നുള്ള ചോദ്യത്തിന് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ആരായാലും താൻ എതിർക്കുമെന്നും ഭാഷ സ്വമേധയാ പഠിക്കേണ്ട ഒന്നാണെന്നും അത് അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കാർത്തി വ്യക്തമാക്കി.
എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്തരം പ്രചാരണ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നില്ലെന്ന് അഭിമുഖം ചോദിച്ചത്. “ഞാൻ പൂർണ്ണമായും സമ്മതിക്കുന്നു, അവരുടെ ഗ്രൗണ്ട് ഗെയിം ഞങ്ങളെക്കാൾ മികച്ചതാണെന്ന് ഞാൻ സമ്മതിക്കുന്നു. ഞാൻ അത് പലതവണ സമ്മതിച്ചു. ഞങ്ങളുടെ പാർട്ടിയുടെയും നേതൃത്വത്തിന്റെയും പോരായ്മകൾ ഞാൻ എപ്പോഴും അംഗീകരിക്കുന്ന ഒന്നാണ്,” കാർത്തി മറുപടി പറഞ്ഞു.
ഡിസംബർ 13-ന് പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അടുത്തിടെ നടന്ന ശീതകാല സമ്മേളനത്തിനിടെ സസ്‌പെൻഡ് ചെയ്യപ്പെട്ട നൂറിലധികം പ്രതിപക്ഷ എംപിമാരിൽ ഒരാളാണ് കാർത്തി. താൻ ഇടനാഴിയിൽ നിൽക്കുക മാത്രമാണ് ചെയ്തതെന്നും മുദ്രാവാക്യം വിളിക്കുകയോ പ്ലക്കാർഡ് കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ കാർത്തി, തന്നെ എന്തിനാണ് സസ്‌പെൻഡ് ചെയ്തതെന്ന് ലോക്‌സഭാ സെക്രട്ടറിയോട് ചോദിച്ചെന്നും പകരം ഒരു പുഞ്ചിരി ലഭിച്ചെന്നും കാർത്തി പറഞ്ഞു.
പ്രതിപക്ഷമില്ലാത്ത ഉത്തരകൊറിയയുടെയും ചൈനയുടെയും മാതൃകയിലുള്ള സ്റ്റാമ്പിംഗ് ഹൗസാണ് അവർക്ക് വേണ്ടത്. പ്രധാനമന്ത്രി എന്ത് തീരുമാനിച്ചാലും, സമന്വയത്തിൽ കയ്യടിക്കുന്ന ഒരു ടീമാണ് അവർക്ക് വേണ്ടത്. ഇത് ചർച്ചയ്ക്കുള്ള ഇടമായി നിലനിർത്താൻ അവർ ആഗ്രഹിക്കുന്നില്ല…” കാർത്തി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ വിജയിക്കുകയും അധികാരത്തിൽ വരികയും മാത്രമാണോ പരിഹാരമെന്ന ചോദ്യത്തിന്, “തീർച്ചയായും, തിരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമാണ് ഇവിടെ ഏക പരിഹാരം” എന്നായിരുന്നു കാർത്തിയുടെ മറുപടി.
സീറ്റ് വിഭജനം സംബന്ധിച്ച ഇന്ത്യൻ ബ്ലോക്കിനുള്ളിലെ ചില അതൃപ്തികളിൽ, മറ്റ് വിഷയങ്ങളിൽ, ഒരു സഖ്യത്തിന് എല്ലായ്‌പ്പോഴും ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെന്നും എന്നാൽ അത് മുന്നോട്ട് പോകുമെന്നും അതിനായി കോൺഗ്രസ് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കാർത്തി പറഞ്ഞു. “ഞാൻ പാർട്ടിയിലെ വളരെ ചെറിയ ഘടകമാണ്. പല പ്രശ്നങ്ങളും പരിഹരിക്കാൻ നേതൃത്വം ശ്രമിക്കേണ്ടതുണ്ട്... അത് പരിഹരിക്കാൻ ഞാനില്ല. ഈ പ്രശ്‌നങ്ങൾ എനിക്കറിയാമെങ്കിൽ, എന്റെ നേതാക്കൾക്കും അറിയാമായിരുന്നു, എനിക്ക് ഉറപ്പുണ്ട്, കാർത്തി പറഞ്ഞു.
എല്ലാവരോടും ഹിന്ദി പഠിക്കാൻ ആവശ്യപ്പെടുന്ന ആരെങ്കിലും നാളെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാൽ എന്തുചെയ്യുമെന്ന് അഭിമുഖം ചോദിക്കുന്നു. “ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ആരായാലും ഞാൻ എതിർക്കും. ഭാഷ സ്വമേധയാ പഠിക്കണം, അടിച്ചേൽപ്പിക്കാൻ കഴിയില്ല, ”കാർത്തി പറഞ്ഞു.
Read More
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
- മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ പിണക്കുന്നതെങ്ങനെ? സോഷ്യൽ മീഡിയ യുദ്ധം എന്തിന്?
- ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.